പേടിച്ച് വിധി എഴുതാന്‍ ഇരിക്കുന്നവരല്ല ഞങ്ങള്‍; പുനഃപരിശോധന ഹര്‍ജി തള്ളി ലോകായുക്ത; ഇനി വാദം മൂന്നംഗ ബെഞ്ചില്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയെന്ന കേസിലെ പുനഃപരിശോധന ഹര്‍ജി ലോകായുക്ത തള്ളി. പുനഃപരിശോധന ഹര്‍ജി നിലനില്‍ക്കില്ലെന്ന് ലോകായുക്ത വ്യക്തമാക്കി. ഹര്‍ജി മൂന്നംഗ ബെഞ്ച് പരിഗണിക്കും. വിശദമായ വാദം പിന്നീട് കേള്‍ക്കും. പേടിച്ച് വിധിയെഴുതാന്‍ ഇരിക്കുന്നവരല്ല ഞങ്ങള്‍. വിമര്‍ശനങ്ങള്‍ കേസിനെ ബാധിക്കില്ലെന്നും ലോകായുക്ത വ്യക്തമാക്കി.

പരാതിക്കാരനായ ആര്‍.എസ്.ശശികുമാറിന്റെ വാദങ്ങള്‍ തള്ളിയാണ് ലോകായുക്തയുടെ തീരുമാനം. കഴിഞ്ഞ ദിവസം പരാതിക്കാരതെനിരെ രൂക്ഷമായ വിമര്‍ശനമാണ് ലോകായുക്ത ഉയര്‍ത്തിയത്. ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്താനാണു ശ്രമമെന്ന് ഉപലോകായുക്ത ഹാറൂണ്‍ അല്‍ റഷീദ്. വഴിയില്‍ പേപ്പട്ടിയെ കണ്ടാല്‍ ഒഴിഞ്ഞുമാറി പോകുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നു ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞിരുന്നു.

കേസ് പരിഗണനയില്‍ ഇരിക്കുമ്പോള്‍ മാധ്യമങ്ങളില്‍ അഭിപ്രായം പറയുന്നതും ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തുന്നതും അസാധാരണമാണ്. പേപ്പട്ടി വഴിയില്‍ നില്‍ക്കുമ്പോള്‍ അതിന്റെ വായില്‍ കമ്പിട്ടു കുത്താതെ മാറിപ്പോകുന്നതാണു നല്ലതെന്നതു കൊണ്ടു കൂടുതല്‍ പറയുന്നില്ല’ ലോകായുക്ത പറഞ്ഞു.