ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നിന് സര്‍ക്കാരും പ്രതിപക്ഷ നേതാവും എത്തില്ല; ക്ഷണം നിരസിച്ചു; കീഴ്‌വഴക്കം തെറ്റിച്ചു

വര്‍ണര്‍ നടത്തുന്ന ക്രിസ്മസ് വിരുന്ന് ബഹിഷ്‌കരിച്ച് സര്‍ക്കാരും പ്രതിപക്ഷ നേതാവും.രാജ്ഭവനില്‍ 14ന് നടക്കുന്ന ചടങ്ങിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതിപക്ഷ നേതാവിനെയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നേരത്തെ തന്നെ ക്ഷണിച്ചിരുന്നു. എന്നാല്‍, ഈ ക്ഷണം സര്‍ക്കാരും പ്രതിപക്ഷ നേതാവും നിരസിക്കുകയായിരുന്നു. സര്‍ക്കാരും രാജ്ഭവനും തമ്മില്‍ തുടരുന്ന പോരിന്റെ ഭാഗാമായാണ് നടപടിയെന്നറിയുന്നു.

കഴിഞ്ഞ തവണ മത മേലാധ്യക്ഷന്മാര്‍ക്ക് മാത്രമായിരുന്നു ക്ഷണം. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാനുള്ള ബില്‍ നിയമസഭ പാസാക്കുന്നത് ഈ മാസം 13 നാണ്. ഇതിന് തൊട്ടടുത്ത ദിവസമാണ് രാജ്ഭവനിലെ ക്രിസ്മസ് വിരുന്ന്. ഗവര്‍ണര്‍ ക്ഷണിച്ചാല്‍ എത്ര തിരക്കുണ്ടായാലും രാജ്ഭവനിലെത്തുകയാണ് മുഖ്യമന്ത്രിമാരും മന്ത്രിമാരും പുലര്‍ത്തുന്ന കീഴ്‌വഴക്കം. തിരുവനന്തപുരത്തെ ചടങ്ങിനു ശേഷം കൊച്ചിയിലും കോഴിക്കോട്ടും പരിപാടികള്‍ സംഘടിപ്പിക്കാനും രാജ്ഭവന്‍ അധികൃതരോട് ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുണ്ട്.