കേരളത്തില്‍ നിന്നുള്ള കന്യാസ്ത്രീകളുടെ അറസ്റ്റിന് പിന്നാലെ ഛത്തീസ്ഗഡ് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയില്‍ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. മുഖ്യമന്ത്രി തന്നെ ഇങ്ങനെ പറയുമ്പോള്‍ വലിയ ഗൂഢാലോചനയാണ് ഇതില്‍ നടന്നതെന്ന് വ്യക്തമാകുന്നുവെന്ന് കെസി അഭിപ്രായപ്പെട്ടു.
പ്രസ്താവന നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണ്. എഫ്‌ഐആറില്‍ അന്വേഷണം നടക്കാനിരിക്കെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി തന്നെ ബജ്രംഗദളിന്റെ ആരോപണങ്ങള്‍ ശരിയാണെന്ന് പറഞ്ഞാല്‍ എന്ത് നീതിയാണ് ലഭിക്കുകയെന്നും കെസി ചോദിച്ചു. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇത് പറഞ്ഞതെന്നും കെസി ആരാഞ്ഞു.
ബജ്രംഗ്ദളും മുഖ്യമന്ത്രിയും ഒരേ കാര്യങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ മുഖ്യമന്ത്രി അടക്കം അറിഞ്ഞുകൊണ്ടുള്ള ഗൂഢാലോചനയാണോ നടന്നതെന്ന് പറയേണ്ടുന്ന അവസ്ഥ. വളരെ ഗൗരവകരമായ വിഷയമാണ്. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും ഒരക്ഷരം മിണ്ടുന്നില്ല. നീതി നടപ്പിലാക്കണം. വിഷയം വെറുതെ വിടില്ല.
Read more
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ വിചാരിച്ചാല്‍ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല. ബിജെപിയുടേത് വോട്ട് ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തികളാണ്. കോണ്‍ഗ്രസ് പ്രതിനിധി സംഘം ഛത്തീസ്ഗഡില്‍ പോകുന്നത് ആലോചിക്കുന്നുണ്ട്. ശക്തമായി വിഷയം പാര്‍ലമെന്റിനുള്ളിലും പുറത്തും ഛത്തീസ്ഗഡിലും ഉന്നയിക്കുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.







