കവളപ്പാറ ഉരുള്‍പൊട്ടല്‍; 26 പേരെ ഇനിയും കണ്ടെത്താനുണ്ട്

ഉരുള്‍പൊട്ടി 30-ലധികം വീടുകള്‍ നശിക്കുകയും നിരവധി പേര്‍ മരിക്കുകയും ചെയ്ത കവളപ്പാറയില്‍  അപകടം നടന്ന് എട്ട് ദിവസം കഴിഞ്ഞിട്ടും ഊര്‍ജ്ജിതമായ തെരച്ചില്‍ തുടരുകയാണ്.  ഇതുവരെ നടന്ന തെരച്ചിലില്‍ 33 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. 26 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഓരോ ദിവസവും മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിനാല്‍ തെരച്ചില്‍ തുടരാന്‍ തന്നെയാണ് തീരുമാനം.

ഓരോ തട്ടുകളായി തിരിച്ചാണ് തെരച്ചില്‍ നടത്തുന്നത്. മുത്തപ്പന്‍ കുന്നിലാണ് നിലവില്‍ തെരച്ചില്‍ നടത്തുന്നത്.

പ്രദേശത്തിന്റെ ഭൂഘടന മാറിയത് രക്ഷാപ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നുണ്ട്. ഇവിടെ ചെറുതോടുമുണ്ടായിരുന്നു. എന്നാല്‍ ജെസിബി ഉപയോഗിച്ച് തെരച്ചില്‍ നടത്തുമ്പോള്‍ തോട്ടില്‍ നിന്ന് ജലപ്രവാഹമുണ്ടായത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിച്ചു. ഉറ്റവരെ തിരിഞ്ഞ് നിരവധി പേര്‍ കവളപ്പാറയില്‍ തമ്പടിച്ചിട്ടുണ്ട്.

കവളപ്പാറയില്‍ ജനങ്ങള്‍ താമസിച്ച പാേലെ മറ്റൊരു പ്രദേശത്തേക്ക് ജനങ്ങളെ മാറ്റി താമസിപ്പിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.