കാസര്‍ഗോഡ് റീപോളിംഗിന് സാധ്യത; തീരുമാനം ഇന്ന്

കാസര്‍ഗോഡ് കള്ളവോട്ട് നടന്ന ബൂത്തുകളില്‍ റീപോളിംഗിന് സാധ്യത. ഞായറാഴ്ച കല്ല്യാശ്ശേരി അടക്കമുള്ള നാല് ബൂത്തുകളില്‍ റീപോളിംഗ് നടന്നേക്കും. ഇതു സംബന്ധിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനം ഇന്നുണ്ടാകും. കല്ല്യശ്ശേരിയിലെ 19, 69, 70 ബൂത്തുകളിലും പയ്യന്നൂരിലെ 48-ാം നമ്പര്‍ ബൂത്തിലുമാണ് റീപോളിംഗ് സാധ്യത.

റീ പോളിംഗിനെ സ്വാഗതം ചെയ്യുന്നുവെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഇവിടെ മാത്രമല്ല പോളിംഗ് 90 ശതമാനത്തിന് മുകളിലായ എല്ലാ സ്ഥലത്തും റീപോളിംഗ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.