കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ ഇന്ന് കേരളത്തിലെത്തും

കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ഇന്ന് കേരളത്തിലെത്തും.ഇന്ന് വൈകിട്ട് തിരുവനന്തപുരത്തെത്തുന്ന യെദ്യൂരപ്പ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനത്തിനായാണ് എത്തുന്നത്. മലയാളി മാധ്യമപ്രവര്‍ത്തകരെ മംഗലൂരുവില്‍ കസ്റ്റഡിയിലെടുത്തതിനെതിരെ പ്രതിഷേധം കനക്കുന്നതിനിടെയാണ് കര്‍ണാടക മുഖ്യമന്ത്രി കേരള സന്ദര്‍ശനം നടത്തുന്നത്. അടുത്ത ദിവസം കണ്ണൂര്‍ രാജരാജേശ്വരി ക്ഷേത്രവും യെദ്യൂരപ്പ സന്ദര്‍ശിക്കും