പൗരത്വ ഭേദഗതി ബില്‍ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനമാണെന്ന് കാന്തപുരം

പൗരത്വ ഭേദഗതി ബില്‍ മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനമാണെന്നും ഇതിനെ അംഗീകരിക്കാനാവില്ലെന്നും കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍.ബില്ലിനെതിരെ രാജ്യത്ത് മുഴുവന്‍ പ്രതിഷേധം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

വിഷയം സുപ്രീം കോടതിയില്‍ നേരിടാമോയെന്ന് നിയമോപദേശം തേടും. സാധിക്കുമെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൗരത്വ ഭേദഗതി ബില്ലില്‍ മതപരമായ വിവേചനം എന്തുകൊണ്ടെന്ന് സർക്കാർ വിശദീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യം മുഴുവന്‍ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനെതിരെ വലിയ പ്രതിഷേധം ശക്തമാവുകയാണ്. ബില്ലിനെതിരെ സുപ്രീം കോടതിയില്‍ സമീപിക്കുമെന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം പൗരത്വ ഭേദഗതി ബില്ലിനെതിരെ ഇന്ന് മുസ്‌ലിം ലീഗ് എംപിമാര്‍ സുപ്രീം കോടതിയില്‍ നേരിട്ടെത്തി ഹര്‍ജി നല്‍കി. രാജ്യം മുഴുവന്‍ പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനെതിരെ വലിയ പ്രതിഷേധം ഉയരുന്നതായും അതിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഹര്‍ജി നല്‍കാന്‍ എംപിമാര്‍ നേരിട്ടെത്തിയതെന്നും പികെ കുഞ്ഞാലിക്കുട്ടി എംപി മാധ്യമങ്ങളോട് വ്യക്തമാക്കി