കണ്ണൂരിലെ 'രണ്ട് രൂപ ഡോക്ടർ' അന്തരിച്ചു; വിടവാങ്ങിയത് ജനകീയ ഡോക്ടർ എകെ രൈരു ഗോപാൽ

കണ്ണൂരിലെ ‘രണ്ട് രൂപ ഡോക്ടർ’ എന്നറിയപ്പെടുന്ന ജനകീയ ഡോക്ടർ എകെ രൈരു ഗോപാൽ (80) അന്തരിച്ചു. രോഗികളിൽ നിന്ന് രണ്ട് രൂപ മാത്രം ഫീസ് വാങ്ങിയിരുന്നു ഡോക്ടർ സേവനം ചെയ്തിരുന്നത്. സംസ്കാരം ഉച്ചയ്ക്ക് പയ്യാമ്പലത്ത് നടക്കും. വാർധക്യസഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.

അരനൂറ്റാണ്ടോളം രോഗികളിൽ നിന്ന് രണ്ടുരൂപ മാത്രം വാങ്ങിയായിരുന്നു ഡോക്ടറുടെ സേവനം. നിർധന രോഗികളുടെ ആശ്രയമായിരുന്നു ഡോക്ടറുടെ ക്ലിനിക്ക്. വളരെ പാവപ്പെട്ട രോഗികൾക്ക് പരിശോധനയും മരുന്നുമടക്കം സൗജന്യമായി നൽകിയിരുന്നു. കണ്ണൂർ നഗരത്തിൽ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ക്ലിനിക് ഉണ്ടായിരുന്നത്.

ഡോ. എകെ രൈരു ഗോപാലിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അര നൂറ്റാണ്ടോളം രോഗികളിൽ നിന്ന് രണ്ട് രൂപ ഫീസ് മാത്രം ഈടാക്കിയാണ് അദ്ദേഹം പരിശോധന നടത്തിയിരുന്നതെന്നും പാവപ്പെട്ട രോഗികൾക്ക് ഏറെ ആശ്വാസമായിരുന്നു അദ്ദേഹത്തിൻ്റെ സേവന സന്നദ്ധതയെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Read more

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പയ്യാമ്പലത്ത് നടക്കും. ഭാര്യ: പിഒ ശകുന്തള. മക്കൾ: ഡോ. ബാലഗോപാൽ, വിദ്യ. മരുമക്കൾ: ഡോ. തുഷാരാ ബാലഗോപാൽ, ഭാരത് മോഹൻ.