'ആ ഗോപിയല്ല, ഈ ഗോപി'; ചർച്ചയായതോടെ സുരേഷ് ​ഗോപിക്കെതിരെയുള്ള പോസ്റ്റ് ഡിലീറ്റാക്കി കലാമണ്ഡലം ഗോപിയാശാൻ്റെ മകൻ

സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയും വാർത്തയാവുകയും ചെയ്തതോടെ സുരേഷ് ​ഗോപിക്കെതിരെ ഫേസ്ബുക്കിലെഴുതിയ കുറിപ്പ് പിൻവലിച്ച് കലാമണ്ഡലം ഗോപിയാശാൻ്റെ മകൻ രഘു ​ഗുരുകൃപ. ഇന്നലെ താനിട്ട പോസ്റ്റ്‌ എല്ലാവരും ചർച്ചയാക്കിയിരുന്നു. സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുത് എന്ന് പറയാൻ വേണ്ടി മാത്രമാണ് പോസ്റ്റെന്നും ഈ ചർച്ച അവസാനിപ്പിക്കണമെന്നുമായിരുന്നു ഡിലീറ്റ് ചെയ്തതിലെ വിശദീകരണം.

സുരേഷ് ​ഗോപി അച്ഛനായ കലാമണ്ഡലം ​ഗോപിയാശാനെ സന്ദർശിക്കാൻ വരേണ്ടതില്ല എന്ന് വ്യക്തമാക്കുന്നതായിരുന്നു ഡിലീറ്റ് ചെയ്ത കുറിപ്പ്. സുരേഷ് ഗോപിയെ അനുഗ്രഹിക്കണമെന്നും അതിനായി വീട്ടില്‍ എത്തുമെന്നും പറഞ്ഞ് കുടുംബ ഡോക്ടര്‍ വിളിച്ചെന്നും അതിന് കഴിയില്ലെന്ന് അറിയിച്ചപ്പോള്‍ പത്മഭൂഷണ്‍ വേണ്ടേയെന്ന് അദ്ദേഹം ചോദിച്ചെന്നും ആയിരുന്നു ആശാന്‍റെ മകന്‍ ഗുരു കൃപ ഫേസ്ബുക്ക് പോസ്റ്റിലുടെ വെളിപ്പെടുത്തിയ്ത. സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് പത്മഭൂഷണ്‍ വേണ്ടെന്ന് ഗോപി ആശാന്‍ പറഞ്ഞെന്നും പോസ്റ്റിൽ ഉണ്ടായിരുന്നു.

എന്നാൽ പോസ്റ്റ് വ്യാപകമായി ഷെയർ ചെയ്യപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് പോസ്റ്റ് പിൻവലിച്ചതെന്ന് മകൻ പിന്നീട് പറഞ്ഞു. സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുത് എന്ന് പറയാൻ വേണ്ടി മാത്രമാണ് പോസ്റ്റെന്നും ചർച്ച അവസാനിപ്പിക്കണമെന്നുമായിരുന്നു മകന്റെ വിശദീകരണം.

ചർച്ചയായ ഫേസ്‌ബുക്ക് പോസ്റ്റ്

ആദ്യത്തെ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ട വിശദീകരണ പോസ്റ്റ്