കക്കി-ആനത്തോട് അണക്കെട്ടിന്റെ ഷട്ടര്‍ തിങ്കളാഴ്ച രാവിലെ 11 മണിക്ക് തുറക്കും. സംഭരണികളിലെ ജലനിരപ്പ് റൂള്‍ കര്‍വ് എത്തിയതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ തുറക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് റൂള്‍ കര്‍വ് കമ്മിറ്റി ഞായറാഴ്ച ഉച്ചയോടെ അണക്കെട്ട് സുരക്ഷാ വിഭാഗം കക്കാട് ഡിവിഷനു നല്‍കി.
Read more
ആനത്തോട് അണക്കെട്ടിന്റെ റൂള്‍ കര്‍വ് 975.75 മീറ്ററാണ്. ഞായറാഴ്ച വൈകിട്ടോടെ 975.70 മീറ്ററില്‍ ജലനിരപ്പ് എത്തി. ആനത്തോട് അണക്കെട്ടിന്റെ 4 ഷട്ടറുകള്‍ വഴി 100 ക്യുമെക്‌സ് ജലമാണ് ഒഴുക്കി വിടുക. ഷട്ടറുകള്‍ 2 അടി ഉയര്‍ത്താനാണ് അനുമതി.







