ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചു: ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ഇന്നു മുതല്‍

മെഡിക്കല്‍ കോളേജുകളിലെയും ആരോഗ്യ വകുപ്പിലെയും ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇന്നു മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കും. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വെള്ളിയാഴ്ച ആരോഗ്യമന്ത്രി കെകെ ശൈലജയും കേരളെ മെഡിക്കോസ് ജോയന്റ് ആക്ഷന്‍ കൗണ്‍സില്‍ നേതാക്കളും ചര്‍ച്ച നടത്തിയിരുന്നു. മന്ത്രിസഭയില്‍ ഇക്കാര്യം അവതരിപ്പിക്കാമെന്ന മന്ത്രിയുടെ ഉറപ്പ് പാലിച്ചില്ലെന്നാണ് ആക്ഷന്‍ കൗണ്‍സില്‍ ആരോപിക്കുന്നത്.

സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലെയും പിജി, സീനിയര്‍ റെസിഡന്റ്‌സ് ഡോക്ടര്‍മാരും, ഹൗസ് സര്‍ജന്‍മാരും പഠിപ്പുമുടക്കി സമരം നടത്തും. ലേബര്‍ റൂം, അത്യാഹിതം, ഐസിയു, എമര്‍ജന്‍സി ഓപ്പറേഷന്‍ തിയെറ്റര്‍ എന്നിവിടങ്ങളെ ആദ്യ ഘട്ട സമരത്തില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്.