ജോസ് കെ. മാണിയെ കടുത്തുരുത്തിയിൽ മത്സരിക്കാൻ ക്ഷണിച്ച് മോൻസ് ജോസഫ് എംഎൽഎ. ജോസ് കെ. മാണിയല്ല ആര് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചാലും യുഡിഎഫ് മികച്ച ഭൂരിപക്ഷത്തിൽ വിജയം നേടുമെന്നും കേരളത്തിൽ യുഡിഎഫ് സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കടുത്തുരുത്തിയിൽ മാത്രം യുഡിഎഫ് സ്ഥാനാർഥി പന്ത്രണ്ടായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷം നേടിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ഇരുപതിനായിരത്തിന് മുകളിലേക്ക് കൊണ്ടുവരാൻ യുഡിഎഫ് പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞെന്നും മോൻസ് ജോസഫ് പറഞ്ഞു.
Read more
കടുത്തുരുത്തി ബൈപ്പാസിന്റെ നിർമാണം താൻ ഇടപെട്ട് വൈകിപ്പിക്കുന്നുവെന്ന കേരള കോൺഗ്രസ്-എമ്മിന്റെ ആരോപണവും എംഎൽഎ തള്ളിക്കളഞ്ഞു. വസ്തുതയില്ലാത്ത ആരോപണങ്ങളാണിതെന്നും താൻ പൊതുമരാമത്ത് മന്ത്രിയായിരുന്ന കാലത്താണ് ആദ്യമായി അഞ്ച് കോടി രൂപ കടുത്തുരുത്തി ബൈപ്പാസിന് അനുവദിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.







