"ആണത്ത" സങ്കൽപം എന്ന് "മനുഷ്യത്വ"ത്തിന് വഴി മാറുന്നോ, അന്നേ ഇതിനു മാറ്റം ഉണ്ടാവുകയുള്ളൂ: മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ്

സ്ത്രീധനത്തിന്റെ പേരിൽ പീഡനത്തിന് ഇരയായി യുവതികൾ കൊല്ലപ്പെടുന്ന നിരവധി സംഭവങ്ങളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സ്ത്രീധനം വാങ്ങുന്നതും നൽകുന്നതും നിയമപരമായി ശിക്ഷാർഹമാണെങ്കിലും സമൂഹത്തിൽ ഇന്നും വളരെ ശക്തമായി തന്നെ സ്ത്രീധന സമ്പ്രദായം നിലനില്‍ക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട സജീവമായ ചർച്ചകളാണ് പല തലങ്ങളിൽ നിന്നും ഇപ്പോൾ ഉയർന്നു വരുന്നത്. അതേസമയം സംസ്ഥാനത്ത് സ്ത്രീധന സമ്പ്രദായം ഇല്ലാതാകുന്നതിനിടൊപ്പം ആണത്ത സങ്കല്പവും അടിമുടി മാറണം എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് കേരള പൊലീസ് മുൻ മേധാവി ജേക്കബ് പുന്നൂസ്. “ആണത്ത” സങ്കൽപം എന്ന് “മനുഷ്യത്വ”ത്തിന് വഴിമാറുന്നോ, അന്നേ സ്ത്രീകൾക്കെതിരെയുള സാമൂഹിക സ്ഥിതിയിൽ മാറ്റമുണ്ടാവുകയുള്ളൂ എന്ന് ജേക്കബ് പുന്നൂസ് ഫെയ്സ്ബുക്കിൽ കുറിച്ചു.

ജേക്കബ് പുന്നൂസിന്റെ കുറിപ്പ്:

സ്ത്രീധനം മാത്രമല്ല സ്ത്രീയുടെ ശാപം. “ആണത്തം” എന്ന വാക്കിന് പുരുഷ മേൽകോയ്മ കല്പിച്ചു നൽകിയ പരാക്രമ – മേധാവിത്വ വ്യംഗ്യാർത്ഥവും അതിനു കാരണമാണ്. ലോകം മുഴുവൻ സ്ത്രീകൾ വേട്ടയാടപ്പെടുന്നു. അത്തരം “ആണത്ത” സങ്കൽപം എന്ന് “മനുഷ്യത്വ”ത്തിന് വഴിമാറുന്നോ, അന്നേ ഇതിനു മാറ്റമുണ്ടാവുകയുള്ളൂ. സ്ത്രീധന സമ്പ്രദായം ഒട്ടുമില്ലാത്ത അമേരിക്കയിലെ പുരുഷ അക്രമങ്ങൾ താഴെ.. സ്ത്രീധനം ഇല്ലാതാകുന്നതിനിടൊപ്പം ഈ ആണത്ത സങ്കല്പവും അടിമുടി മാറണം.