'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

കഴിഞ്ഞ ദിവസത്തെ രണ്ട് വ്യത്യസ്ത ചിത്രങ്ങൾ പങ്കുവച്ച് ഒരൊറ്റ ക്യാപ്ഷനുമായി എഴുത്തുകാരി ശാരദക്കുട്ടി. കെഎൽഎഫിൽ സുനിത വില്യംസും ഭാവനയും കണ്ടുമുട്ടിയ സന്തോഷം നിറഞ്ഞ ചിത്രവും പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ അസംതൃപ്തയായി നിൽക്കുന്ന ശാസ്തമംഗലം കൗണ്‍സിലർ ആർ ശ്രീലേഖയുടെ ഫോട്ടോയുമാണ് ശാരദക്കുട്ടി പങ്കുവച്ചത്.

‘തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ’ എന്ന ക്യാപ്ഷനാണ് രണ്ട് ഫോട്ടോകൾക്കുമായി ശാരദക്കുട്ടി നൽകിയത്. മഹാകവി ഉള്ളൂർ എസ് പരമേശ്വരയ്യരുടെ പ്രശസ്തമായ വരികളാണിവ. അതായത് ജീവിതത്തിൽ സ്വർഗവും (സുഖം) നരകവും (ദുഖം) സൃഷ്ടിക്കുന്നത് നമ്മൾ തന്നെയാണ് എന്നാണ് ഈ വാക്കുകളുടെ അർത്ഥം.

ഒന്നാമത്തെ ചിത്രം അതിരുകൾ അതിലംഘിച്ച് നേടിയ വിജയത്തിൻ്റെ സംതൃപ്തിയും ആത്മവിശ്വാസവും
രണ്ടാമത്തേത് അസംതൃപ്തയുടെ അസഹ്യത കാണിക്കുമ്പോൾ രണ്ടാമത്തേത് അസംതൃപ്തയുടെ അസഹ്യത കാണിക്കുന്നുവെന്ന് ശാരദക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു. എങ്കിലും രണ്ട് ചിത്രത്തിനും ഒരു ക്യാപ്ഷൻ മതിയെന്നും ‘തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ’ എന്നതാണ് ആ ക്യാപ്ഷൻ എന്നും ശാരദക്കുട്ടി തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

ഇന്നത്തെ രണ്ടു ചിത്രങ്ങൾ.
ഒന്ന്: അതിരുകൾ അതിലംഘിച്ച് നേടിയ വിജയത്തിൻ്റെ സംതൃപ്തിയും ആത്മവിശ്വാസവും
രണ്ടാമത്തേത് അസംതൃപ്തയുടെ അസഹ്യത.
രണ്ടിനും കാപ്ഷൻ ഒന്നു മതി.
“തനിക്കു താനേ പണിവതു നാകം
നരകവുമതുപോലെ”
ചിത്രങ്ങൾ –
1. KLF ൽ സുനിത വില്യംസും ഭാവനയും കണ്ടുമുട്ടിയ ആഹ്ലാദപ്രകടനം
2. പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ ആർ. ശ്രീലേഖ ഐ പി. എസിൻ്റെ ശോകരോഷപ്രകടനം

Read more