പോസ്റ്റൽ വോട്ടിൽ ട്രെൻഡ് തിരിയുന്നോ? സമാനതകളില്ലാത്ത രീതിയിൽ യുഡിഎഫ് പോരാട്ടം

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ പോസ്റ്റൽ വോട്ടിൽ ട്രെൻഡ് തിരിയു കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. മുൻകാലങ്ങളിൽ സംസ്ഥാനത്ത് ഉണ്ടായിരുന്ന ഒരു ട്രെൻഡ് ആദ്യഘട്ട വോട്ടെണ്ണൽ തുടങ്ങുമ്പോൾ അതായത് പോസ്റ്റൽ വോട്ട് എണ്ണുമ്പോൾ എൽഡിഎഫിന് കൃത്യമായ മുന്നേറ്റം ഉണ്ടായിരുന്നു. എന്നാൽ 2026 ൽ ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നത്. പോസ്റ്റൽ വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ യുഡിഎഫ് ലീഡ് പിടിച്ചുകഴിഞ്ഞു. ഇത് മുൻകാലങ്ങളിൽ ഉണ്ടായിരുന്ന ട്രെൻഡ് തന്നെ തിരുത്തുകയാണ്.