ഐ.എസ് ബന്ധം; രണ്ട് യുവതികൾ കണ്ണൂരിൽ പിടിയിൽ, സോഷ്യൽ മീഡിയയിലൂടെ ആശയപ്രചാരണമെന്ന് റിപ്പോർട്ട്

ഭീകരസംഘടന ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് യുവതികൾ കണ്ണൂരിൽ പിടിയിൽ. ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് കണ്ണൂർ നഗരപരിധിയിൽ നിന്ന് ഡൽഹിയിൽ നിന്നുള്ള എൻഐഎ സംഘം അറസ്റ്റ് ചെയ്തത്.

യുവതികൾ ക്രോണിക്കിൾ ഫൗണ്ടേഷൻ എന്ന പേരിൽ ഗ്രൂപ്പുണ്ടാക്കി സോഷ്യൽ മീഡിയയിലൂടെ ഐഎസ്സിനായി ആശയപ്രചാരണം നടത്തിയെന്നാണ് എൻ.ഐ.എ പറയുന്നത്.

ആറ് മാസത്തിലധികം നീണ്ട അന്വേഷണത്തിനൊടുവിലാണ് യുവതികളെ പിടികൂടിയത്. കഴിഞ്ഞ മാർച്ച് മുതൽ യുവതികൾ എൻഐഎ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.

കഴിഞ്ഞ മാർച്ച് മുതൽ യുവതികൾ എൻഐഎ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കേരളത്തിൽ ഏഴ് പേരടങ്ങുന്ന സംഘമാണ് ഐ.എസ് ആശയപ്രചാരണം നടത്തുന്നതെന്നാണ് എൻഐഎ പറയുന്നത്.

ഓ​ഗസ്റ്റ് നാലിന് അമീർ അബ്ദുൾ റഹ്മാൻ എന്നൊരാൾ നേരത്തെ മംഗലാപുരത്ത് നിന്ന് പിടിയിലായിരുന്നു. ഇയാളിൽനിന്നു ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് യുവതികളെ നിരീക്ഷണത്തിലാക്കിയത്.