"ആരോഗ്യ മന്ത്രി ചെയ്യുന്നത് നല്ല കാര്യം, പക്ഷെ മന്ത്രി അല്ല ഇതൊക്കെ ചെയ്യേണ്ടത്": ഐക്യരാഷ്ട്രസഭ വികസന പദ്ധതിയുടെ മുൻ ഉപദേഷ്ടാവ്

ആരോഗ്യ രംഗത്തിനു രാഷ്ട്രീയമായി മുൻഗണന നല്കുന്നുണ്ടെന്നത് ജനങ്ങൾക്ക് ആശ്വാസം പകരും എന്നും, എന്നാൽ ധാരാളം പകർച്ചവ്യാധികളുള്ള കേരളത്തിൽ ഒരു ഡി.പി.എച്ച് (Directorate of Public Health) ഇല്ല എന്നത് പരിഗണിക്കപ്പെടേണ്ട വിഷയമാണെന്നും ഐക്യരാഷ്ട്രസഭ വികസന പദ്ധതിയുടെ മുൻ സീനിയർ ഉപദേഷ്ടാവ് പ്രമോദ് കുമാർ അഭിപ്രായപ്പെട്ടു.

പ്രമോദ് കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ആരോഗ്യ മന്ത്രി ചെയ്യുന്നത് നല്ല കാര്യം. ആരോഗ്യ രംഗത്തിനു പൊളിറ്റിക്കൽ priority നല്കുന്നുണ്ടെന്നത് ജനങ്ങൾക്ക് ആശ്വാസം പകരും. പക്ഷെ, ഒരു കാര്യം ഓർക്കുക, ധാരാളം പകർച്ചവ്യാധികളുള്ള കേരളത്തിൽ ഒരു DPH (Directorate of Public Health) ഇല്ല. മന്ത്രി അല്ല ഇതൊക്കെ ചെയ്യേണ്ടത്, പബ്ലിക് ഹെൽത്ത് ഡയറക്ടർ എന്നൊരാളാണ്. അങ്ങനെ ഒരു ആളില്ല.

ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് നമ്മുടെ പൊതു ആരോഗ്യ രംഗത്തെ നേട്ടം. 1950-ൽ തിരുക്കൊച്ചിയിലുണ്ടായിരുന്ന പബ്ലിക് ഹെൽത്ത് ഡിപ്പാർട്മെൻറ് – നെ ഇല്ലാതാക്കി അതിനെ Directorate of Health Services ലയിപ്പിച്ചത് 1957 ലാണ്. ഇന്നും അത് തുടരുന്നു. മറിച്ച് തമിഴ് നാട് നോക്കുക. എത്ര ശക്തമായ സംവിധാനമാണ് അവിടെ. ലോക നിലവാരമുള്ള DPH ആണവിടെ.

ഇനി ഒന്ന് കൂടി, ആരോഗ്യ രംഗത്തെപ്പറ്റി പാട്ടു പാടി നടക്കുന്ന പ്രോക്സികൾ മന്സസ്സിലാക്കുക – ആളുകൾക്ക് പ്രൈവറ്റ് ഇൻഷുറൻസ് കവറേജ്‌ കൊടുക്കുന്നതല്ല Universal Health Care (UHC). എല്ലാവര്ക്കും സൗജന്യ ചികിത്സ ഏർപ്പെടുത്തുക എന്നതാണ്. അതിനു ആദ്യം നയമുണ്ടാവണം. ഈ സർക്കാരിന് അങ്ങനെ ഒരു നയമുണ്ടോ?

ഇനി ഇപ്പോൾ കോറോണയെപ്പറ്റിയും പ്രൊപ്പഗാണ്ട സിനിമ എടുക്കാൻ പാർട്ടി പ്രോക്സികൾ ഉണ്ടാവും.

https://www.facebook.com/pramod.kumar.96199/posts/10157896221012906

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത