'ഷാഫി പറമ്പിലിനു പരിക്ക് പറ്റിയെങ്കിൽ ഉത്തരവാദി യുഡിഎഫ്, കൊല്ലാനും അതുവഴി കലാപം ഉണ്ടാക്കാനും ആയിരുന്നു ശ്രമം'

ഷാഫി പറമ്പിലിനു പരിക്ക് പറ്റിയെങ്കിൽ ഉത്തരവാദി യുഡിഎഫ് തന്നെയാണെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. ഷാഫി അക്രമികളോടൊപ്പം ചേർന്ന് പൊലീസിനെ ആക്രമിക്കാൻ നേതൃത്വം നൽകിയെന്ന് അദ്ദേഹം പറഞ്ഞു. പൊലീസിന് നേരെ സ്ഫോടക വസ്തു അക്രമി സംഘം എറിഞ്ഞു. കൊല്ലാനും അതുവഴി കലാപം ഉണ്ടാക്കാനും ആയിരുന്നു യുഡിഎഫ് ശ്രമമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

മൂക്കിന് സർജറി കഴിഞ്ഞ ആൾ എങ്ങനെ പെട്ടെന്ന് സംസാരിക്കും. എല്ലാ തെളിവുകളും പൊലീസ് പരിശോധിക്കണം. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് നിലപാട് എടുക്കണം. കള്ള പ്രകചാരവേല കൊണ്ട് നിരപരാധികൾക്ക് മേൽ കുറ്റം ചാർത്തരുത്. അന്വേഷണം നിഷ്പക്ഷമായി നടക്കട്ടെ. നിരപരാധികൾക്ക് മേൽ കുറ്റം ചാർത്താൻ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

Read more

സോഷ്യൽ മീഡിയയിൽ തനിക്കെതിരെയും പ്രചാരണം നടത്തുന്നുണ്ടെന്ന് ടിപി രാമകൃഷ്ണൻ. അത് തുടങ്ങിയവർ തന്നെ നിർത്തണമെന്നും അദ്ദേഹം പറഞ്ഞു.