ഇങ്ങിനെ പോയാൽ കാരാത്തോട്ടേക്ക് ഇ.ഡി ഓഫീസ് മാറ്റുന്ന ലക്ഷണമുണ്ട്: കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് ജലീൽ

ചന്ദ്രിക ദിനപത്രത്തിന്‍റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ ഇ.ഡിക്ക് മുന്നിൽ ഹാജരാകുന്നതിൽ നിന്ന് പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും സാവകാശം തേടി എന്ന വാർത്തയോട് പരിഹാസരൂപേണ പ്രതികരിച്ച് കെ.ടി ജലീൽ. ഇങ്ങിനെ പോയാൽ കാരാത്തോട്ടേക്ക് ഇ.ഡി ഓഫീസ് മാറ്റുന്ന ലക്ഷണമുണ്ട് എന്ന് ജലീൽ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. കൊച്ചിയിലെ ഇ.ഡി ഓഫിസിൽ രാവിലെ ഹാജരാകാനായിരുന്നു കുഞ്ഞാലിക്കുട്ടിക്ക് കിട്ടിയ നിർദേശം.

ചന്ദ്രികയുടെ മറവിൽ മറ്റ് ബിനാമി ഇടപാടുകൾ നടന്നെന്ന ആരോപണത്തെ തുടർന്നാണ് പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യാൻ ഇ.ഡി നോട്ടീസ് നൽകിയത്. കഴിഞ്ഞ രണ്ടാം തിയതി ഹാജരാകാൻ നിർദ്ദേശിച്ചിരുന്നെങ്കിലും കുഞ്ഞാലിക്കുട്ടി സാവകാശം തേടുകയായിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ മകൻ ആഷിഖിനും നോട്ടീസ് നൽകിയിരുന്നു. എന്നാൽ വിദേശത്തായതിനാൽ എത്താനാവില്ലെന്ന് രേഖാമൂലം അറിയിക്കുകയായിരുന്നു.

ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ഇങ്ങിനെ പോയാൽ കാരാത്തോട്ടേക്ക് ED ഓഫീസ് മാറ്റുന്ന ലക്ഷണമുണ്ട്.

കള്ളപ്പണ ഇടപാടും അവിഹിത സമ്പാദ്യവും അന്വേഷിക്കാൻ ഈഡിപ്പട വരുമ്പോൾ സമുദായത്തിൻ്റെ നെഞ്ചിലേക്കുള്ള വെടിയുതിർക്കലായി ചിത്രീകരിച്ച് മലപ്പുറത്തുകാരെ ഹാലിളക്കാനുള്ള വേല കയ്യിൽ വെച്ചാൽ മതി.

പശു വാല് പൊക്കുമ്പോഴറിയാം എന്തിനാണെന്ന്

Read more