ഇടുക്കി ഡാം തുറന്നു

ഇടുക്കി ഡാം തുറന്നു. ചെറുതോണി അണക്കെട്ടിന്റെ ഷട്ടറാണ് ഉയർത്തിയത്. മൂന്ന് ഷട്ടറുകൾ 35 സെ.മീ ആണ് ഉയർത്തിയത്. അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തുന്നതിന്റെ മുന്നോടിയായി മൂന്ന് തവണ സൈറൺ മുഴക്കി. ഒരു മിനിറ്റിൽ 30000 ലിറ്റർ വെള്ളം പുറത്തേക്ക് വരും. അധികം വൈകാതെ രണ്ട്, നാല് ഷട്ടറുകൾ കൂടി തുറക്കും.

മൂന്ന് വർഷത്തിന് ശേഷമാണ് ഡാം തുറക്കുന്നത്. ഷട്ടർ തുറക്കുമ്പോൾ 2398.04 അടിയായിരുന്നു ജലനിരപ്പ്. ഡാം തുറക്കുന്നതിന്റെ ഭാഗമായി നിരവധി കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ആശങ്ക വേണ്ടെന്ന് അധികൃതർ അറിയിച്ചു.