സിപിഐഎം വീണ്ടും അധികാരത്തിൽ വരണമെന്നാണ് ആഗ്രഹമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സത്യസന്ധമായി കാര്യങ്ങൾ പറയുമ്പോൾ ചിലർക്ക് പരിഭവം തോന്നുന്നുവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
എക്‌സിറ്റ് പോൾ എല്ലായ്‌പ്പോഴും ശരിയാകണം എന്നില്ല. ബിജെപി നിർണായക ഘടകം ആകുമെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി. എൻഡിഎ 14 സീറ്റ് ഒന്നും പിടിക്കില്ലെന്നും പക്ഷെ അക്കൗണ്ട് തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഡിഎഫ് അധികാരത്തിൽ വന്നാൽ കലഹം അല്ലെ നടക്കുകയെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു. ഭരണം കിട്ടുമെന്ന് തോന്നുമ്പോൾ ഇങ്ങനെ ആണെങ്കിൽ കിട്ടിയാൽ എന്തായിരിക്കുമെന്നും ബിജെപി അക്കൗണ്ട് തുറന്നാൽ എന്താണ് പ്രശ്‌നമെന്നും വെള്ളാപ്പള്ളി നടേശൻ ചോദിച്ചു.
‘രാജ്യം ഭരിക്കുന്ന പാർട്ടി അല്ലെ. ബിജെപി വന്നാൽ ഒരു പ്രശ്‌നവുമില്ല. ഒരു തിരുത്തൽ ശക്തിയായി ഉണ്ടാകുമല്ലോ. സതീശൻ മുഖ്യമന്ത്രി ആകണമെന്ന് ലീഗ് പറഞ്ഞത് ശരിയല്ല. ഒരു ഘടകകക്ഷിക്ക് അതിനുള്ള അധികാരം ഇല്ല. കോൺഗ്രസിൽ ഹൈക്കമാൻഡ് ഇല്ലേ. പാണക്കാട് കോൺഗ്രസിന്റെ ഹൈക്കമാൻഡ് ആകുന്നു’ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.







