'സോണിയ ​ഗാന്ധിക്ക് നേരെ വിരൽ ചൂണ്ടാനില്ല, പക്ഷേ പോറ്റി എങ്ങനെ അവിടെയെത്തി'; പോറ്റി പാരഡി മ്ലേച്ഛമെന്ന് എം എ ബേബി

ശബരിമല സ്വർണക്കൊള്ള കേസിൽ തെറ്റുകാർക്കെതിരെ പാർട്ടി നടപടിയെടുക്കുമന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. പോറ്റി പാരഡി മ്ലേച്ഛമെന്നും എംഎ ബേബി അഭിപ്രായപ്പെട്ടു. സോണിയ ​ഗാന്ധിക്ക് നേരെ വിരൽ ചൂണ്ടാനില്ലെന്ന് വ്യക്തമാക്കിയ ബേബി പക്ഷേ പോറ്റി എങ്ങനെ അവിടെയെത്തിയെന്നും ചോദിച്ചു. വെള്ളാപ്പള്ളിയുടെ വർ​ഗീയ പരാമർശവുമായി ബന്ധപ്പെട്ട്, അസ്വീകാര്യമായതിനെ തള്ളുമെന്നാണ് എംഎ ബേബി പ്രതികരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്‍റെ തോൽവിയെ ഖത്തർ ലോകകപ്പിൽ ജേതാക്കളായ അർജന്‍റീനയുടെ പ്രകടനത്തോടും എംഎ ബേബി ഉപമിച്ചു. ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരം തോറ്റപ്പോൾ അർജന്‍റീനയെ എല്ലാവരും വിമർശിച്ചു. എന്നാൽ പിന്നീട് എന്താണ് ഉണ്ടായതെന്ന് ലോകം കണ്ടതാണെന്നും അതുപോലെ ഇടതുമുന്നണി തിരിച്ചുവരുമെന്നും എം എ ബേബി പറഞ്ഞു.