തീവ്രന്യൂനമര്‍ദ്ദം; ശക്തമായ മഴയ്ക്കും 50 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റിനും സാദ്ധ്യത

ശ്രീലങ്കയില്‍ കരകയറിയ തീവ്ര ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യത. തെക്കന്‍, മധ്യ ജില്ലകളിലാണ് മഴയ്ക്ക് കൂടുതല്‍ സാദ്ധ്യതയുള്ളത്.

ഫെബ്രുവരി നാല് വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതിനാല്‍ കുളച്ചല്‍ മുതല്‍ തെക്കോട്ട് മത്സ്യബന്ധനത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണം.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

3-02-2023: ഗള്‍ഫ് ഓഫ് മന്നാര്‍, കന്യകുമാരി തീരം, തെക്കന്‍ തമിഴ്നാട് തീരം, കാരയ്ക്കല്‍ തീരം, പടിഞ്ഞാറന്‍ ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തിലും ചില അവസരങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തിയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യത.

04-02-2023: കന്യകുമാരി തീരം അതിനോട് ചേര്‍ന്നുള്ള മാലിദ്വീപ് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മുന്നറിയിപ്പുള്ള തിയതികളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.