മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചിന്തിക്കുന്നത് ഒരേ രീതിയിലാണെന്ന് കോണ്‍ഗ്രസ് നേതാവ് രാജീവ് ചന്ദ്രശേഖര്‍. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രഖ്യാപനമാണ് പിണറായി വിജയന് നടത്തിയതെന്നും തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രം ഓര്‍മ്മിക്കേണ്ട കാര്യമാണ് ക്ഷേമപ്രവര്ത്തനമെന്നാണ് അവര്‍ കരുതുന്നതെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. മോദി സ്റ്റൈലിലേക്കാണ് പിണറായി വിജയന് നോക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
മോദി സ്റ്റൈലിലേക്കാണ് പിണറായി വിജയന്റെ നോട്ടം. തിരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് ക്ഷേമപ്രവര്‍ത്തനങ്ങള്‍ നോക്കേണ്ടതെന്നാണ് മോദി ചിന്തിക്കുന്നത്, അത് തന്നെയാണ് പിണറായി വിജയനും ചിന്തിക്കുന്നത്.
ഇലക്ഷന് വരുമ്പോള്‍ ജനങ്ങളെ കുറിച്ച് ആലോചിക്കുകയും ക്ഷേമ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആലോചിക്കുകയും ചെയ്യുന്നതാണ് രീതിയെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. അഞ്ച് വര്‍ഷം മുമ്പ് വന്ന ഗവണ്മെന്റ് അന്ന് പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ പോലും ചെയ്തിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി. അതിന്റെ വിമര്‍ശനം വരുമ്പോള്‍ ആ വിമര്‍ശനത്തില്‍ നിന്ന് രക്ഷപ്പെടാനായിട്ടാണ് പേരിന് ചില വര്‍ധനകള്‍ നടത്തി മുന്നോട്ട് പോവുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും കെ സി വേണുഗോപാല്‍ വിമര്‍ശിച്ചു.
Read more
ക്ഷേമപെന്‍ഷന്റെ കാര്യത്തില്‍ 400 രൂപയാണ് വര്‍ധിച്ചത് അവര്‍ തന്നെ അഞ്ച് വര്‍ഷം മുമ്പ് 2500 ആക്കുമെന്ന് പറഞ്ഞയിടത്ത് 2000 വരെ എത്തിയിട്ടേ ഉള്ളു ഇതുവരേയെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. അഞ്ച് കൊല്ലം മുമ്പ് 2500 ആക്കുമെന്ന് പറഞ്ഞത് അടുത്ത ഇലക്ഷന് വരുമ്പോള്‍ 2000ത്തിലാണ് എത്തിനില്‍ക്കുന്നതെന്നും കെസി പറഞ്ഞു. ഇലക്ഷന് പ്രഖ്യാപിക്കാനിരിക്കുന്ന സമയത്ത് ആശമാര്‍ക്ക് കിട്ടുന്നത് അധികമായി കിട്ടുന്നത് 31 രൂപയാണെന്നും ഇതെല്ലാം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാള്ള തന്ത്രമീണെന്നും അത് ജനങ്ങള്‍ക്ക് വ്യക്തമായി മനസിലാകുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. കാരണം ഇതിന്റെ ബാധ്യതകളെല്ലാം വരാന്‍ പോകുന്നത് അടുത്ത സര്‍ക്കാരിന്റെ മുകളിലേക്കാണെന്നും കെസി ചൂണ്ടിക്കാട്ടി.







