കൃഷ്ണനെ വികലമായി ചിത്രീകരിച്ചെന്ന് പരാതി; പ്രഭാവര്‍മയ്ക്ക് പൂന്താനം ജ്ഞാനപ്പാന അവാര്‍ഡ് നല്‍കുന്നതിന് സ്റ്റേ

പ്രഭാവര്‍മ്മയുടെ “ശ്യാമമാധവം” കാവ്യപുസ്തകത്തിന് പൂന്താനം ജ്ഞാനപ്പാന അവാര്‍ഡ് നല്‍കാനുള്ള ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിന് ഹൈക്കോടതിയുടെ സ്റ്റേ.

പൂന്താനം അവാര്‍ഡ് നല്‍കേണ്ടത് കൃഷ്ണനെ കുറ്റാരോപിതനായി കാണുന്നയാള്‍ക്കാണോ എന്ന് ഹൈക്കോടതി ആരാഞ്ഞു.

അവാര്‍ഡ് തുകയായ പണം ഭക്തരുടെ പണമാണെന്നും ഭക്തരുടെ വികാരം മനസ്സിലാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.

വെള്ളിയാഴ്ച രാവിലെ പത്തരയ്ക്കാണ് പുരസ്‌കാരം വിതരണം ചെയ്യാനിരുന്നത്. ഇതിനിടെയാണ് അവാര്‍ഡ് സമര്‍പ്പണത്തിനെതിരെ ചിലര്‍ ഹൈക്കോടതിയില്‍ ഹര്‍ജികള്‍ സമര്‍പ്പിച്ചത്.