തൃശൂരില്‍ കനത്തമഴ തുടരുന്നു; വെടിക്കെട്ട് വൈകിട്ട് 7-ന്

കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ തൃശ്ശൂര്‍ പൂരത്തിന്റെ വെടിക്കെട്ട് മാറ്റിവെച്ചിരുന്നു. വൈകിട്ട് ഏഴിന് വെടിക്കെട്ട് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

തിരുവമ്പാടി-പാറമ്മേക്കാവ് ദേവസ്വങ്ങളാണ് വെടിക്കെട്ട് മാറ്റിവെക്കുന്ന കാര്യം മുന്പ് അറിയിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ വെടിക്കെട്ട് നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്.

കുടമാറ്റ സമയം മുതല്‍ തൃശ്ശൂരില്‍ നേരിയ മഴ ഉണ്ടായിരുന്നു. വൈകീട്ടോടെ മഴ ശക്തമായി. അത് തുടര്‍ന്നതോടെയാണ് വെടിക്കെട്ട് മാറ്റിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.