സംസ്ഥാനത്ത് കനത്ത ചൂട്; രണ്ട് പേര്‍ മരിച്ചു; രണ്ട് പേര്‍ക്ക് പൊള്ളലേറ്റു

സംസ്ഥാനത്ത് പലയിടത്തും സൂര്യാഘാതം. സൂര്യാഘാതമേറ്റ് രണ്ടു പേരാണ് മരണപ്പെട്ടത്. പാറശാലയിലും കണ്ണൂര്‍ വെള്ളോറയിലുമാണ് മരണം. പാറശാലയില്‍ കരുണാകരന്‍ എന്നയാള്‍ വയലില്‍ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. മൃതദേഹത്തില്‍ പൊള്ളലേറ്റ പാടുണ്ട്. വെള്ളോറയില്‍ കാടന്‍വീട്ടില്‍ നാരയണന്‍ (67) എന്നയാളാണ് മരിച്ചത്.

എന്നാല്‍, ഇരുവരും മരണപ്പെട്ടത് സൂര്യാഘാതമേറ്റിട്ടാണോ മരണപ്പെട്ടത് എന്ന് ഔദ്യോഗികമായി സ്ഥരീകരിക്കണമെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം ലഭിക്കണം.

അതേ സമയം രണ്ടു പേര്‍ക്ക് സൂര്യാഘതമേറ്റു. പുനലൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് സംഭവം.

പുനലൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആര്‍.എസ്.പി നേതാവാണ് സൂര്യാഘാതമേറ്റ ഒരാള്‍. ആര്‍.എസ്.പി പുനലൂര്‍ മണ്ഡലം സെക്രട്ടറി നാസര്‍ ഖാനിനാണ് പൊള്ളലേറ്റത്. കഴുത്തിനും വയറിനുമാണ് പൊള്ളലേറ്റത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഇദ്ദേഹത്തിന് പ്രാഥമികാരോക്യ കേന്ദ്രത്തില്‍ ചികിത്സ നല്‍കി.

രണ്ടാമത്തെ സൂര്യാഘാതം റിപ്പോര്‍ട്ട് ചെയ്തത് കാസര്‍കോടാണ്. കുമ്പള സ്വദേശി അബ്ദുല്‍ റഷീദിന്റെ മൂന്നു വയസുള്ള മകള്‍ മര്‍വക്കാണ് സൂര്യാഘാതമേറ്റത്. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് അപകടം.