തലയും ഒരു കൈയും നായ കടിച്ചെടുത്ത നിലയില്‍: കിന്‍ഫ്രാ പാര്‍ക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി

പത്തനംതിട്ടയില്‍ കിന്‍ഫ്ര പാര്‍ക്കിന് സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. അടൂര്‍ മൃതദേഹത്തിന്റെ തലയും ഒരു കയ്യും നായ കടിച്ച നിലയിലാണ് കണ്ടെത്തിയത്. അടൂര്‍ ഏനാദി മംഗലം കിന്‍ഫ്രാ പാര്‍ക്കിന് സമീപത്ത് നിന്നാണ് ദിവസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടത്.

തിങ്കളാഴ്ച വൈകുന്നേരം ഒരു കൈയുടെ ഭാഗം കടിച്ചെടുത്ത് തെരുവുനായ കിന്‍ഫ്രാ പാര്‍ക്കിന് സമീപത്ത് കൂടി പോകുന്നത് കണ്ട് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ ആണ് മൃതദേഹം കണ്ടത്. മൃതദേഹം അഴുകിയ നിലയിലും അവയവങ്ങള്‍ നഷ്ടപ്പെട്ട അവസ്ഥയിലുമാണ്. വിവരം അറിഞ്ഞെത്തിയ പൊലീസ് മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

പ്രദേശത്ത് നിന്ന് ഒരു പശ്ചിമ ബംഗാള്‍ സ്വദേശിയായ തൊഴിലാളിയെ കാണാനില്ലെന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നു. ഇയാളുടെ മൃതദേദമാകാം ഇതെന്നാണ് പൊലീസിന്റെ നിഗമനം. ആളൊഴിഞ്ഞ പ്രദേശത്ത് മൃതദേഹം എങ്ങനെയെത്തി എന്ന കാര്യത്തില്‍ പൊലീസ് അന്വേഷണം നടത്തുകയാണ്.