കോണ്ടത്തിലൂടെയും സ്വര്‍ണക്കടത്ത്; മലപ്പുറം സ്വദേശി അറസ്റ്റില്‍; ഞെട്ടി പൊലീസ്

സ്വര്‍ണം കടത്തിന് പുതിയ മാര്‍ഗങ്ങള്‍ സ്വീകരിച്ച് കള്ളക്കടത്ത് സംഘങ്ങള്‍. കോണ്ടത്തിലാക്കി ദ്രവരൂപത്തിലാക്കിയാണ് ഇക്കുറി സ്വര്‍ണം കടത്തിയത്. ഇങ്ങനെ തൃശൂരില്‍ കടത്താന്‍ ശ്രമിച്ച 54 ലക്ഷം രൂപയുടെ സ്വര്‍ണമാണ് റെയില്‍വേ പൊലീസ് പിടികൂടി. മലപ്പുറം വേങ്ങാട് സ്വദേശി മണികണ്ഠനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.

Read more

പരശുറാം എക്സ്പ്രസില്‍ ആണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങുന്നത്. ട്രെയിന്‍ മാര്‍ഗം തൃശൂരിലെത്തിച്ച സ്വര്‍ണം റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് പിടികൂടുകയായിരുന്നു. ഒരു കിലോയിലധികം സ്വര്‍ണമാണ് പിടിച്ചതെന്ന് ആര്‍പിഎഫ് അധികൃതര്‍ വ്യക്തമാക്കി.