വിവാഹ സല്‍ക്കാരത്തിന് ശേഷം ബിരിയാണിക്കൊപ്പം സാലഡ് കിട്ടിയില്ല; കേറ്ററിംഗ് തൊഴിലാളികള്‍ തമ്മില്‍ കൂട്ടയടി; നാലു പേരുടെ തല തൊട്ടിക്കടിച്ച് പൊട്ടിച്ചു

വിവാഹ സല്‍ക്കാരത്തിന് ശേഷമുള്ള ബിരിയാണിക്ക് സാലഡ് കിട്ടാത്തതിനെ തുടര്‍ന്ന് കൂട്ടയടി. നാലു പേരുടെ തലയ്ക്ക് പരിക്ക്. കഴിഞ്ഞ ദിവസം കൊല്ലം തട്ടാമല പിണയ്ക്കല്‍ ഭാഗത്തെ ഓഡിറ്റോറിയത്തിലാണ് സംഭവം. സാലഡ് കിട്ടാത്തതിനെ തുടര്‍ന്ന് കേറ്ററിംഗ് തൊഴിലാളികളാണ് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്.

വിവാഹത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ബിരിയാണി വിളമ്പിയ ശേഷം കേറ്ററിംഗ് തൊഴിലാളികള്‍ ആഹാരം കഴിക്കാനിരുന്നു. ഇവര്‍ പരസ്പരം ബിരിയാണി വിളമ്പി നല്‍കുകയായിരുന്നു. എന്നാല്‍ ചിലര്‍ക്ക് സാലഡ് കിട്ടാതായതോടെ തമ്മില്‍ തര്‍ക്കമായി.

ആ തര്‍ക്കം പിന്നീട് കൈയാങ്കളിയില്‍ കലാശിക്കുകയായിരുന്നു. ഇരുവിഭാഗങ്ങളായി തിരിഞ്ഞു യുവാക്കള്‍ ഭക്ഷണം വിളമ്പിയ തൊട്ടിയും പാത്രങ്ങളുമായി ചേരിതിഞ്ഞ് ആക്രമിച്ചു. അക്രമത്തില്‍ നാല് പേരുടെ തലയ്ക്കു പരുക്കേല്‍ക്കുകയായിരുന്നു. ഇവരെ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊട്ടിവെച്ച് തലക്കടിച്ചാണ് പരിക്കേറ്റത്. പൊലീസ് കേസെടുത്തിട്ടുണ്ട്.

പിന്നീട് രണ്ട് കൂട്ടരും ഇരവിപുരം പോലീസില്‍ പരാതിയുമായി എത്തി. ഇന്ന് രണ്ടു കൂട്ടരെയും പൊലീസ് സ്റ്റേഷനിലേക്കു വിളിപ്പിച്ചിട്ടുണ്ട്. അടിയുണ്ടാക്കിയവര്‍ക്ക് എതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

Latest Stories

ഇറാനുമായുള്ള യുദ്ധം ഏതാണ്ട് അവസാനിക്കാറായി എന്ന് ട്രംപ്; 'ഇപ്പോള്‍ തന്നെ അവിടെനിന്ന് ഇറങ്ങിയാല്‍ ആ രാജ്യം പുനര്‍നിര്‍മിക്കാന്‍ അവര്‍ക്ക് 20 വര്‍ഷമെടുക്കും, ഞങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ല'

അവസാന മുന്നറിയിപ്പ്: ബംഗാൾ തിരഞ്ഞെടുപ്പ് ഇടതുപക്ഷത്തോട് പറയുന്നത്

ബിഹാറിന് ആദ്യ ബിജെപി മുഖ്യമന്ത്രി, സമ്രാട്ട് ചൗധരി ബിഹാറിന്റെ 21ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ലാലുവിന്റെ ആര്‍ജെഡിയില്‍ തുടങ്ങി നിതീഷിന്റെ ജെഡിയു വഴി ബിജെപിയിലെത്തിയ നേതാവ്

യുഎസ്- ഇറാന്‍ ചര്‍ച്ച നടന്ന പഞ്ചനക്ഷത്ര ഹോട്ടലിലെ ബില്ല് പാകിസ്ഥാന്‍ അടച്ചില്ല; കാശ് ചോദിച്ച് ഉടമ രംഗത്ത് എത്തിയതോടെ പാക് സര്‍ക്കാരിന് മാനക്കേട്

“ഒരു ക്ലിക്ക്, ഒരു കടം, ഒരു അപമാനം, ഒരു മരണം” — ഡിജിറ്റൽ വായ്പകളുടെ ഇരുണ്ട രാഷ്ട്രീയം

നിതിന്‍ രാജിന്റെ മരണം: കാരണക്കാരായ കോളേജ് അധികൃതര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദ്ദേശിച്ച് ഗവര്‍ണര്‍; ആരോഗ്യ സര്‍വ്വകലാശാല അന്വേഷണ സമിതി നാളെ കോളേജില്‍ തെളിവെടുപ്പ് നടത്തും

കണികാണുന്നതിനിടെ മോഷണം, പന്തളം കൊട്ടാരത്തില്‍ നിന്ന് കാണിപ്പൊന്ന് മോഷണം പോയി; കൊട്ടാരം കുടുംബാംഗമാണെന്ന് പറഞ്ഞെത്തിയ ആള്‍ അയ്യപ്പന്റെ കാണിപ്പൊന്നുമായി മുങ്ങി

അമ്പട കേമാ സഞ്ജു കുട്ടാ; ഐപിഎൽ റൺ വേട്ടക്കാരിൽ രോഹിത്തിനെയും കോഹ്‍ലിയെയും പിന്തള്ളി സഞ്ജു സാംസൺ

വീണ്ടും പച്ചപിടിക്കാതെ ഗ്രീൻ; നൈറ്റ് റൈഡേഴ്സിന്റെ 25 കോടിയുടെ മുതലിനെ പുറത്താക്കണമെന്ന് ആരാധകർ

നിതിൻ രാജിന്റെ മരണം: ഒളിവിലായ ഡോ.റാമിനെയും സംഗീതയെയും പിടികൂടാനാകാതെ പോലീസ്; മുൻ‌കൂർ ജാമ്യത്തിന് ശ്രമം