ഇന്ധനവില ഇന്നും വര്‍ദ്ധിപ്പിച്ചു; പമ്പുകൾക്കു മുന്നിൽ കോൺഗ്രസ് പ്രതിഷേധം

ഇന്ധനവില ഇന്നും വര്‍ദ്ധിപ്പിച്ചു. പെട്രോളിനും ലിറ്ററിനും 29 പൈസ വീതമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് 97.85 രൂപയാണ് പെട്രോളിന് വില. ഡീസലിന് 93.19 രൂപയും.കൊച്ചിയില്‍ പെട്രോളിന് 95.96 രൂപയും ഡീസലിന് 91.43 രൂപയുമാണ് വില ഈ മാസം ആറാം തവണയാണ് ഇന്ധനവില വര്‍ദ്ധിപ്പിക്കുന്നത്.

അതേസമയം ഇന്ന് ഇന്ധനവില വർദ്ധനയ്ക്കെതിരേ കെ.പി.സി.സി.യുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പെട്രോൾ പമ്പുകൾക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കും. എം.പി.മാർ എം.എൽ.എ.മാർ, ഉന്നത നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.