വീണെങ്കിലും വിട്ടില്ല, കയറില്‍ തൂങ്ങി യുവാവ് കിണറില്‍ നിന്ന് പിടിച്ചത് പെരുമ്പാമ്പിനെ

കിണറ്റില്‍ വീണ പെരുമ്പാമ്പിനെ സാഹസികമായി രക്ഷപ്പെടുത്തിയ യുവാവായ ഫോറസ്റ്റ് വാച്ചറുടെ വീഡിയോ ഇപ്പോള്‍ വൈറലാണ്. പെരുമ്പാമ്പിനെ കിണറ്റില്‍ നിന്ന് എടുത്ത് കയറില്‍ പിടിച്ച് മുകളിലേക്കു കയറി വരുന്ന വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പാമ്പ് ഷഗലിനെ ബലമായി വരിഞ്ഞു മുറുക്കുന്നതും വീഡിയോയില്‍ വ്യക്തമായി കാണാം.

 തൃശ്ശൂർ കൈപ്പറമ്പിൽ വീട്ടുകിണറ്റിൽ കുടുങ്ങിയ പെരുമ്പാമ്പിനെയാണ് സാഹസികമായി ശ്രീക്കുട്ടൻ പുറത്തെത്തിച്ചത്. നാൽപ്പതടിയിലേറെ ആഴമുള്ള കിണറ്റിലേക്ക് വടത്തിൽ പിടിച്ച് ശ്രീകുട്ടൻ ഇറങ്ങി. കിണറ്റിലെ മണ്ണിടിഞ്ഞ ദ്വാരത്തിനുള്ളിലായിരുന്ന പാമ്പിനെ ഒരു കയറിൽ പിടിച്ച് കൈക്കലാക്കി. മുകളിലേക്ക് കയറുന്നതിനിടെ പാമ്പ് ശ്രീക്കുട്ടനെ വരിഞ്ഞു മുറുക്കി.

ആദ്യം പാമ്പിനെ കൈയിലെടുത്ത് കിണറ്റിന് മുകളിലെത്തിയപ്പോള്‍ പിടിച്ചു കയറ്റാന്‍ ശ്രമിച്ചയാളുടെ കൈയില്‍ നിന്ന് തെന്നി വീണ്ടും ഷഗല്‍ കിണറിലേക്ക് വീണു. എന്നാല്‍ ഇതിനെ തുടര്‍ന്ന് ഷഗലിന് അപകടം പറ്റിയെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.

 രണ്ട് മാസം മുമ്പ് കിണറിൽ കുടുങ്ങിയ രാജവെമ്പാലയെയും ഇതേ പോലെ തന്നെ പുറത്തെത്തിച്ചിരുന്നതായി സഹപ്രവർത്തകർ പറയുന്നു. അപകടം പിടിച്ച പ്രവർത്തനത്തെ ആരും അനുകരിക്കരുതെന്ന ഉപദേശമാണ് ശ്രീക്കുട്ടനും വനംവകുപ്പിനുമുള്ളത്.<span style="color: #333333; font-size: 1rem;"> </span>

Read more

അപകടം നിറഞ്ഞ പ്രവൃത്തിയാണ് ചെയ്തതെന്ന് നാട്ടുകാരും കൂട്ടുകാരും ശകാരിക്കുമ്പോഴും ഇത് തന്റെ ജോലിയാണെന്ന്  ഉറപ്പിച്ച് പറയുകയാണ്, ഷഗല്‍. മുമ്പ് കിണറ്റില്‍ അകപ്പെട്ട ഒരു രാജവെമ്പാലയെയും ഇതുപോലെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും ഷഗല്‍ പറഞ്ഞു. മാന്‍, പന്നി, കുറുക്കന്‍ തുടങ്ങിയ മൃഗങ്ങളെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. പാമ്പ് കിണറ്റില്‍ വീണു കിടക്കുന്നതു കണ്ട പ്രദേശത്തെ നാട്ടുകാരാണ് ഷഗലിനെ വിവരം അറിയിച്ചത്.