സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

ആലപ്പുഴ മാവേലിക്കരയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു. പുതുച്ചിറ സ്വദേശി കനകമ്മയാണ് മരിച്ചത്. സാമ്പത്തിക തർക്കമാണ് കൊലക്ക് പിന്നിൽ. ഏകമകൻ കൃഷ്ണദാസിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സിപിഐ മുൻ കൗൺസിലറാണ് കനകമ്മ സോമരാജൻ. അമ്മയും മകനുമായി നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. കൃഷ്ണദാസിന്റെ ഭാര്യ നേരത്തെ പിണങ്ങിപ്പോയിരുന്നു. അമ്മയാണ് ഭാര്യ പിണങ്ങിപ്പോയതിന് കാരണം എന്ന് ഇയാള്‍ ഇടയ്ക്ക് അമ്മയെ മര്‍ദിക്കുകയും വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്തിരുന്നു. മദ്യപിക്കുന്നതിനായി പണം ആവശ്യപ്പെട്ടും ഇയാള്‍ അമ്മയെ മര്‍ദിക്കാറുണ്ടായിരുന്നു. ഇന്നലെയും ഇത്തരത്തിലാണ് പ്രശ്‌നങ്ങളുണ്ടായതെന്നാണ് വിവരം.