കുമ്പളയില്‍ പ്രതിശ്രുത വരന്റെ വിയോഗത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി. കിദൂര്‍ സ്വദേശിനി പ്രഫുല്ല(26)യാണ് മരിച്ചത്. വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഒരു മാസം മുമ്പ് പ്രഫുല്ലയുമായി വിവാഹം തീരുമാനിച്ചിരുന്ന തമിഴ്‌നാട് സ്വദേശി മണി വാഹനാപകടത്തില്‍ മരിച്ചിരുന്നു. തന്റെ മൃതദേഹം മണിയുടെ അരികില്‍ സംസ്‌കരിക്കണമെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.
Read more
പ്രഫുല്ല ജീവനൊടുക്കിയ സമയത്ത് വീട്ടുകാരെല്ലാം മറ്റൊരു വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. മൃതദേഹത്തിന് സമീപത്തുവച്ച് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. മണിയുടെ സംസ്‌കാരം നടന്ന സ്ഥലത്തുതന്നെയും സംസ്‌കരിക്കണമെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.







