കോവിഡ് പിടിപെടുമെന്ന് പേടി; കൊല്ലത്ത് യുവാവ് ആത്മഹത്യ ചെയ്തു

കോവിഡ് രോ​ഗബാധിതനാവുമെന്ന് ഭയന്ന് കൊല്ലത്ത് യുവാവ് ആത്മഹത്യ ചെയ്തു. കൊല്ലം പുനലൂർ തൊളിക്കോട് സ്വദേശി സജികുമാർ-രാജി ദമ്പതികളുടെ മകൻ വിശ്വ കുമാർ (20) ആണ് ആത്മഹത്യ ചെയ്തത്.

ഇന്നലെ പുലർച്ചെയാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സഹോദരന് കോവിഡ് ബാധിച്ചതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു വിശ്വ കുമാർ.

തുടർന്നുള്ള ദിവസങ്ങളിൽ വിശ്വ കുമാർ കടുത്ത മാനസിക സമ്മർദ്ധത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. കോവിഡ് ഭീതി മൂലമാണ് ജീവനൊടുക്കുന്നതെന്ന് മൊബൈൽ ഫോണിൽ യുവാവ് എഴുതി വച്ച കുറിപ്പ് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.