ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറി; പതിനേഴുകാരൻ്റെ കൈപ്പത്തികൾ അറ്റുപോയി

തിരുവനന്തപുരം മണ്ണന്തലയിൽ നാടൻ ബോംബ് നിർമാണത്തിനിടെ പൊട്ടിത്തെറി. പതിനേഴുകാരൻ്റെ രണ്ട് കൈപ്പത്തിയും അറ്റുപോയി. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി അനിരുദ്ധിന്റെ കൈകളാണ് അറ്റുപോയത്. സംഭവത്തിൽ നാലുപേർക്ക് പരിക്കേറ്റു. പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൊട്ടിയത് മാരക ശേഷിയുള്ള അമിട്ടാണെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റ പതിനേഴുകാരനെതിരെ നാടൻബോംബ് നിർമാണവുമായി ബന്ധപ്പെട്ട് നേരത്തേ കേസുണ്ട്. പരിക്കേറ്റവർക്ക് ഗുണ്ടാ സംഘങ്ങളുമായി ബന്ധമുള്ളവരാണെന്നും പോലീസ് പറഞ്ഞു. പ്രദേശത്ത് പടക്ക നിർമ്മാണശാലയില്ല. സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. കിരൺ, ശരത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. അപകട സമയത്ത് ഒപ്പമുണ്ടായിരുന്നവരാണ് ഇവർ.