ലോകസഭാ തെരഞ്ഞെടുപ്പ്: എന്‍ജിനിയറിംഗ് പരീക്ഷകള്‍ മാറ്റി

ലോകസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ എന്‍ജിനിയറിംഗ് പരീക്ഷ തീയതികള്‍ മാറ്റി. ഏപ്രില്‍ 27, 28 തീയതികളിലായിരിക്കും പരീക്ഷകള്‍ നടക്കുക. നേരത്തെ, ഏപ്രില്‍ 22, 23 തീയതികളില്‍ പരീക്ഷ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. തെരഞ്ഞെടുപ്പ് കാരണമാണ് പരീക്ഷ മാറ്റിവച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. പരീക്ഷമാറ്റിയെങ്കിലും കേന്ദ്രങ്ങളില്‍ മാറ്റമുണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.