മുൻ ഭർത്താവ് ​ഗുരുതര പരിക്കേറ്റ് ആശുപത്രിൽ; സഹായ അഭ്യർത്ഥനയുമായി രഹന ഫാത്തിമ

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയിയുന്ന മുൻ ഭർത്താവ് മനോജ് കെ ശ്രീധരിന് ചികിത്സാ സഹായ അഭ്യർത്ഥനയുമായി രഹന ഫാത്തിമ.

മനോജിന്റെ സഹോദരൻ ശ്രീനയുടെ ഫെയ്സ്ബുക്ക് കുറിപ്പ് പങ്കുവെച്ചാണ് രഹനയും സഹായമഭ്യർത്ഥിച്ചത്. കേരളത്തിൽ നിന്നും കാശ്മീരിലേക്കുള്ള ബൈക്ക് യാത്രക്കിടെ പഞ്ചാബിൽ വെച്ച്‌ അപകടത്തിൽ പെട്ടാണ് മനോജിന് പരിക്കേറ്റത്.

ഫെയ്സ്ബുക്ക് കുറിപ്പ്

എന്റെ സഹോദരൻ മനോജും partner അഞ്‌ജലിയും കേരളത്തിൽ നിന്നും കശ്മീർവരെയുള്ള ബൈക്ക് യാത്രയിൽ ആയിരുന്നു. പഞ്ചാബിലെ ഫരിദ്കോട്ട്എന്ന സ്ഥലത്തുവെച്ച് അവർക്ക് ഒരു ആക്‌സിഡന്റ് സംഭവിച്ചു.
Manoj ഗുരുതരമായ പരിക്കുകളോടെ ഗുരു ഗോവിന്ദ് സിങ് മെഡിക്കൽ കോളേജ്, ഫരിദ്കോട്ട് ആശുപത്രിയിൽ വെന്റിലേറ്ററിൽ ആണ്. ഇതിനിടയിൽ Abdomen ൽ ഉണ്ടായ internal bleeding കാരണം ഒരു ഓപ്പറേഷൻ നടത്തുകയും വൻകുടൽ ചതഞ്ഞിരുന്നതിനാൽ ആ ഭാഗം നീക്കം ചെയ്യുകയും, വയറിൽ ഹോൾ ഇട്ട് ബാഗ് fix ചെയ്യുകയും ചെയ്തു. 48 മണിക്കൂർ കഴിയാതെ ഒന്നും പറയാൻ സാധിക്കില്ല എന്നാണ് ഡോക്ടർ അറിയിച്ചിരിക്കുന്നത്.
ആശുപത്രിയിൽ നിന്നും നല്ല രീതിയിലുള്ള ചികിത്സ ലഭിക്കുന്നുണ്ട്.
ഞാൻ ഇന്നലെ ഉച്ചക്ക് Hospital എത്തി, വിശദമായി ഡോക്ടർ മാരോടും സംസാരിച്ചു. Manoj ഇതുവരെയും അപകടനില തരണം ചെയ്തിട്ടില്ല എങ്കിലും positive ആയ ചില responds കിട്ടുന്നുണ്ട്. Manoj ന്റെ partner ഇപ്പോൾ ഇതേ ആശുപത്രിയിൽ കൈക്കു fracture ആയി ചികിത്സയിൽ ഉണ്ട്.ഓർമ്മ നഷ്ടപ്പെട്ട നിലയിൽ ആയിരുന്നെങ്കിലും ഇപ്പോൾ ശരിയായി വരുന്നു.
കഴിഞ്ഞ ഒന്നരമാസം മുന്നെയാണ് ഡയലിസിസ് patient ആയിരുന്ന ഞങ്ങളുടെ അമ്മ ദിവസങ്ങളോളം വെന്റിലേറ്ററിൽ ആയതിനു ശേഷം മരണപ്പെട്ടത്. ഇതുവരെയും സുഹൃത്തുക്കളുടെ സഹായത്തോടെ കാര്യങ്ങൾ മുന്നോട്ടു പോയി എന്നാൽ ഇനിയും ഓരോ ദിവസവും വെന്റിലേറ്റർ, ലാബ് ടെസ്റ്റുകൾ, മരുന്നുകൾക്കും കുറഞ്ഞത് 2 ആഴ്ച ഹോപിറ്റലിലെ എല്ലാ ചിലവുകളും, നാട്ടിലേക്കുള്ള യാത്ര ചിലവുകൾക്കുമായി നല്ലൊരു തുക ആവിശ്യം ഉള്ളതിനാൽ സഹായിക്കാൻ കഴിയുന്നവർ സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.

Google Pay: 9496577477
Account Number:
CHITHRA.NS. (Wife of sreenivas)
Fedaral bank.Edapally branch.
A/c .11840100354279, IFSC .FDRL0001184