വിശ്വാസി അല്ലാതിരുന്ന നെഹ്‌റു പോലും ആചാരങ്ങൾ സംരക്ഷിച്ചിരുന്നു; കോൺഗ്രസ് നിലപാട് സ്ത്രീവിരുദ്ധമല്ല: മുല്ലപ്പള്ളി രാമചന്ദ്രൻ

മതവിശ്വാസികളുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് അജ്ഞേയവാദിയായ ജവഹർലാൽ നെഹ്‌റു പോലും വിശ്വസിച്ചിരുന്നതായി കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കുന്നതിനായി നിയമം കൊണ്ടുവരുമെന്ന കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫിന്റെ വാഗ്ദാനം ലിംഗസമത്വത്തിന്റെ ലംഘനമല്ല, മറിച്ച് മതപരമായ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള ഉപാധി മാത്രമാണെന്ന് ദി പ്രിന്റിന് നൽകിയ അഭിമുഖത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

“ലിംഗസമത്വം ഇന്ത്യൻ ഭരണഘടനയിൽ ഉള്ളതാണ്. കോൺഗ്രസിന്റെ നിലപാട് അതിന് എതിരല്ല. ആരാണ് ഭരണഘടനയിൽ അത്തരം കാര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്? അംബേദ്കറും കോൺഗ്രസിന്റെ വലിയ നേതാക്കളും ആണ് ഇത് ഭരണഘടനയിൽ ഉൾപ്പെടുത്തിയത്… അതിനാൽ കോൺഗ്രസ് ലിംഗസമത്വത്തിനെതിരെ അല്ല, ” മുല്ലപ്പള്ളി പറഞ്ഞു.

ശബരിമല അയ്യപ്പ ക്ഷേത്രത്തിലെ പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള യു‌ഡി‌എഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനം “മതത്തോടുള്ള വൈവിദ്ധ്യമാർന്ന കാഴ്ചപ്പാടുകളെ ബഹുമാനിക്കുക” എന്നത് മാത്രമാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.

ജവഹർലാൽ നെഹ്‌റു അജ്ഞേയവാദിയായിരുന്നു, ഏതെങ്കിലും പ്രത്യേക മതത്തിൽ വിശ്വസിച്ചിരുന്നില്ല. ഏതെങ്കിലും ആരാധനാലയത്തിൽ പോയിരുന്ന വ്യക്തിയായിരുന്നില്ല അദ്ദേഹം. എന്നിരുന്നാലും ഏതെങ്കിലും മതവിശ്വാസിയുടെ അവകാശങ്ങൾ ലംഘിക്കപ്പെട്ടാൽ, അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി മുന്നിൽ താനുണ്ടാകും എന്ന് പറഞ്ഞ വ്യക്തിയാണ് അദ്ദേഹം, മുല്ലപ്പള്ളി പറഞ്ഞു.

അയ്യപ്പപ്പന്റെ ലക്ഷക്കണക്കിന് വരുന്ന യഥാർത്ഥ ഭക്തരുടെ താത്പര്യം സംരക്ഷിക്കുന്ന ഒരു നിയമനിർമ്മാണം യു.ഡി.എഫ് അധികാരത്തിൽ വന്നാൽ കൊണ്ടുവരുമെന്ന് ജനങ്ങൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. ലിംഗസമത്വം ശബരിമലയുമായി ബന്ധപ്പെടുത്തി ഉന്നയിക്കുന്നത് ശരിയല്ലെന്നും ഒരുവന് പ്രവേശനമില്ലാത്ത സ്ഥലത്തേക്ക് പ്രവേശിക്കുന്നത് ശരിയല്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

Latest Stories

മര്‍ദ്ദനത്തെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടായി, ഇപ്പോഴും മണം തിരിച്ചറിയാനാകില്ല.. അയാള്‍ ബാത്ത്‌റൂം സെക്‌സ് വീഡിയോ പുറത്തുവിട്ടതോടെ തകര്‍ന്നു: പൂനം പാണ്ഡെ

ഇന്ത്യൻ പരിശീലകനാകാൻ മത്സരിക്കുന്നത് ഈ 5 ഇതിഹാസങ്ങൾ തമ്മിൽ, സാധ്യത അദ്ദേഹത്തിന്; ലിസ്റ്റ് നോക്കാം

പൊതു ജല സ്റോതസുകള്‍ ഉത്തരവാദപ്പെട്ടവര്‍ ക്ലോറിനേറ്റ് ചെയ്യണം; ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കും; പകര്‍ച്ചപ്പനി അടുത്തെന്ന് ആരോഗ്യ വകുപ്പ്

'അവർ മരണത്തിലൂടെ ഒന്നിച്ചു..'; സീരിയൽ താരം പവിത്ര ജയറാമിന്റെ മരണത്തിന് പിന്നാലെ ആത്മഹത്യ ചെയ്ത് നടൻ ചന്ദു

ഐപിഎലില്‍ ഒരിക്കലും ഞാനത് ചെയ്യില്ല, അതെന്റെ ആത്മവിശ്വാസം തകര്‍ക്കും: വിരാട് കോഹ്‌ലി

അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാർ അറസ്റ്റിൽ

യുദ്ധരംഗത്തില്‍ മാത്രം 10,000 ആര്‍ട്ടിസ്റ്റുകള്‍; ഗ്രാഫിക്‌സ് ഇല്ലാതെ വിസ്മയമൊരുക്കി 'കങ്കുവ'

തന്‍റെ കരിയറിലെ ഏറ്റവും ഹൃദയഭേദകമായ രണ്ട് നിമിഷങ്ങള്‍; വെളിപ്പെടുത്തി വിരാട് കോഹ്ലി

'ഒരു ഇടനില ചര്‍ച്ചയിലും ഭാഗമായിട്ടില്ല'; ജോൺ മുണ്ടക്കയത്തിന്റെ വെളിപ്പെടുത്തലിനെതിരെ എൻകെ പ്രേമചന്ദ്രൻ എംപി

IPL 2024: കാവിവത്കരണം അല്ലെ മക്കളെ ഓറഞ്ച് ജേഴ്സി ഇട്ടേക്ക്, പറ്റില്ലെന്ന് താരങ്ങൾ; പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിന് മുമ്പ് നടന്നത് നടക്കിയ സംഭവങ്ങൾ