മലബാര്‍ ജ്വല്ലറിയില്‍ നിന്ന് പിടിച്ചെടുത്ത സ്വര്‍ണം യു.എ.ഇ കോണ്‍സുലേറ്റ് വഴി കടത്തിയത്; ശിവശങ്കറിന് ബന്ധം; തെളിവുകളുമായി ഇ.ഡി

തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് വഴി സ്വര്‍ണ്ണക്കടത്ത് നടത്തിയ കേസില്‍ ഉള്‍പ്പെട്ട സ്വര്‍ണ്ണങ്ങള്‍ കണ്ടെടുത്തതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. മലപ്പുറം സ്വദേശിയായ അബൂബക്കര്‍ പഴേടത്ത് എന്നയാളുടെ ജ്വല്ലറികളിലും വീടുകളിലുമായി നടന്ന പരിശോധനയില്‍ അഞ്ച് കിലോ സ്വര്‍ണവും പണവും കഴിഞ്ഞ ദിവസം ഇഡി കണ്ടെത്തിയിരുന്നു. ഇത് കോണ്‍സുലേറ്റ് വഴി കടത്തിയ സ്വര്‍ണ്ണത്തിന്റെ ഭാഗമാണെന്നും ഇഡി ട്വീറ്റ് ചെയ്തു.

അബൂബക്കര്‍ പഴേടത്തിന് പങ്കാളിത്തമുള്ള മലബാര്‍ ജ്വല്ലറി, മലപ്പുറം ഫൈന്‍ ഗോള്‍ഡ്, അറ്റ്ലസ് ഗോള്‍ഡ് സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയ സ്ഥാപനങ്ങളിലും വീട്ടിലുമാണ് ഇ ഡി റെയ്ഡ് നടത്തിയത്. 2.51 കോടി വിലവരുന്ന 5.058 കിലോ സ്വര്‍ണത്തിന് പുറമേ 3.79 ലക്ഷം രൂപയും രഹസ്യ അറയില്‍ നിന്ന് കണ്ടെത്തിയതെന്ന് ഇഡി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. മലപ്പുറം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ ജുവല്ലറി ആന്‍ഡ് ഫൈന്‍ ഗോള്‍ഡ് ജുവല്ലറിയുടെ പ്രൊമോട്ടറും കോഴിക്കോട് അറ്റ്‌ലസ് ഗോള്‍ഡ് സൂപ്പര്‍ മാര്‍ക്കറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഷെയര്‍ ഹോള്‍ഡര്‍മാരില്‍ ഒരാളുമാണ് അബൂബക്കര്‍.

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സരിത്, സ്വപ്ന, സന്ദീപ് എന്നിവരുടെ പേരുകള്‍ക്കൊപ്പം മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്‍ എം ശിവശങ്കറിന്റെ പങ്കും വാര്‍ത്താക്കുറിപ്പില്‍ ഇഡി ആവര്‍ത്തിക്കുന്നുണ്ട്. കസ്റ്റംസ് പിടികൂടിയ മൂന്ന് കിലോ സ്വര്‍ണം തന്റേതാണെന്ന് അബൂബക്കര്‍ പഴേടത്ത് സമ്മതിച്ചതായും നേരത്തെ നയതന്ത്ര ബാഗേജ് വഴി ആറ് കിലോ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് മൊഴി നല്‍കിയതായും ഇഡി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Latest Stories

നായകന്‍ വരുന്നു, അടിക്കുന്നു, പോകുന്നു.. മാസ് സിനിമയുടെ ട്രെയ്‌ലര്‍ എല്ലാം ഒന്നു തന്നെ! ലോകേഷ് സിനിമകളെ പേരെടുത്ത് പറയാതെ പരിഹസിച്ച് നടന്‍, പിന്തുണച്ച് വെങ്കട് പ്രഭു

അത് ഞാൻ ഭാവനയോട് ചെയ്തിട്ടുള്ള അപരാധം, അതിന് ഒരുപാട് പഴി കേൾക്കേണ്ടി വന്നിട്ടുണ്ട്: കമൽ

ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ തോൽവി ടീം ബാംഗ്ലൂർ അല്ല, അവന്മാരാണ് ഏറ്റവും മോശം; നവ്‌ജ്യോത് സിംഗ് സിദ്ധു പറയുന്നത് ഇങ്ങനെ

തൃശൂർ വെള്ളാനിക്കര സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ

തമിഴിലും തെലുങ്കിലും ജാതി മുഖ്യം, മലയാള സിനിമ കണ്ട് പഠിക്കണം..; ചര്‍ച്ചയായി സമുദ്രക്കനിയുടെ പരാമര്‍ശം

ചരിത്രനേട്ടവുമായി കൊച്ചി വാട്ടര്‍ മെട്രോ; ഒരു വര്‍ഷം കൊണ്ട് 20 ലക്ഷം യാത്രക്കാര്‍; 10 ടെര്‍മിനലുകളിലായി ആറു റൂട്ടിലേക്ക് സര്‍വീസുകള്‍

ഐപിഎല്‍ 2024: 'സ്പിന്നിനെതിരെ ഭൂലോക തോല്‍വി'; വിമര്‍ശനങ്ങളോട് പ്രതികരിച്ച് കോഹ്‌ലി

'വര്‍ഗീയ ടീച്ചറമ്മ', ശശികല ടീച്ചറേതാ, ഷൈലജ ടീച്ചറേതായെന്ന് മനസിലാകുന്നില്ല; വടകരയിലെ ''കാഫിര്‍' പരാമര്‍ശത്തില്‍ ആഞ്ഞടിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ടി20 ലോകകപ്പ് 2024: ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

മുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി