പിവി അൻവർ എംഎൽഎയെ കൊച്ചിയിൽ ഇഡി ചോദ്യം ചെയ്യുന്നു

നിലമ്പൂര്‍ എംഎൽഎ പിവി അൻവറിനെ ഇഡി ചോദ്യം ചെയ്യുന്നു. ബെൽത്തങ്ങാടി ക്വാറി കേസിലാണ് ചോദ്യം ചെയ്യൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി ഓഫീസിലേക്ക് ചോദ്യം ചെയ്യലിനായി രാവിലെ പിവി അൻവര്‍ എത്തിയിരുന്നു. ഈ ഓഫീസിലാണ് ചോദ്യം ചെയ്യൽ പുരോഗമിക്കുന്നത്. കര്‍ണാടകയിലെ ബല്‍ത്തങ്ങാടിയില്‍ ഇല്ലാത്ത കരിങ്കല്‍ ക്വാറിയുടെ പേരില്‍ 50 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് ചോദ്യം ചെയ്യല്‍.