സംസ്ഥാനത്ത് റെക്കോർഡ് മുന്നേറ്റം തുടർന്ന് സ്വർണവില. പവന് 3,960 രൂപയുടെ ഒറ്റക്കുതിപ്പിൽ 1,17,120 രൂപയിലെത്തി. ഗ്രാമിന് 495 രൂപ ഉയർന്ന് വില ചരിത്രത്തിലെ ഏറ്റവും ഉയരമായ 14,640 രൂപയിലെത്തി.
ഈ മാസം 21ന് രേഖപ്പെടുത്തിയ 1,15,320 രൂപ എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വർണവ്യാപാരം പുരോഗമിക്കുന്നത്. രാജ്യാന്തര സ്വർണവില ഔൺസിന് 118 ഡോളർ ഉയർന്ന് 4,953 ഡോളർ നിലവാരത്തിൽ തുടരുന്നു.
ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 15,971 രൂപയും, പവന് 1,27,768 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 11,978 രൂപയും പവന് 95,824 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 360 രൂപയും കിലോഗ്രാമിന് 3,60,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.
മൂന്ന് ശതമാനം ജി.എസ്.ടി, ഹോൾമാർക്കിംഗ് ചാർജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവയെല്ലാം ചേർത്ത് ഒരു പവൻ ആഭരണത്തിന് 1,25,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.







