അറിയില്ല, ഓർമ്മയില്ല എന്നൊക്കെ തട്ടിവിട്ട് ഒരു 'കുട്ടി'യും രക്ഷപ്പെടാമെന്ന് കരുതേണ്ട; പരിഹാസവുമായി കെ.ടി ജലീൽ

ചന്ദ്രിക പത്രത്തിൻറെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയിൽ എൻഫോഴ്സ്മെന്റിന് മുന്നിൽ ഹാജരായ മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കെ.ടി ജലീൽ.

നേർമാർഗ്ഗത്തിൽ സ്വരൂപിച്ച പണമായിരുന്നു “ചന്ദ്രിക”യിൽ നിക്ഷേപിച്ച പത്തു കോടിയെങ്കിൽ എന്തിനാ ആദായ നികുതി വകുപ്പിന് 2.25 കോടി പിഴയടച്ചതെന്ന് കെ.ടി ജലീൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

അറിയില്ല, ഓർമ്മയില്ല, ഫിനാൻസ് ഡയറക്ടർ സമീറിനോട് ചോദിക്കണം എന്നൊക്കെയുള്ള മറുപടികൾ തട്ടിവിട്ട് രക്ഷപ്പെടാമെന്ന് ഒരു “കുട്ടി”യും കരുതേണ്ടതെന്നും കെ.ടി ജലീൽ പറഞ്ഞു.

അതേസമയം ഇ.ഡി വിളിച്ചത് നന്നായെന്നും കാര്യങ്ങൾ ബോദ്ധ്യപ്പെടുത്താൻ അവസരം കിട്ടിയെന്നുമാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞത്. ചന്ദ്രികയുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകൾ മാറ്റാനായെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഫെയ്സ്ബുക്ക് കുറിപ്പ്

നേർമാർഗ്ഗത്തിൽ സ്വരൂപിച്ച പണമായിരുന്നു “ചന്ദ്രിക”യിൽ നിക്ഷേപിച്ച പത്തു കോടിയെങ്കിൽ എന്തിനാ ആദായ നികുതി വകുപ്പിന് 2.25 കോടി പിഴയടച്ചത്?
നാല് മാസത്തെ ശമ്പളം കൊടുക്കാതെ ചന്ദ്രികയിലെ ജീവനക്കാരെ എന്തിന് വെറുതെ ബുദ്ധിമുട്ടിക്കുന്നു?
അങ്ങാടിയിൽ തോറ്റതിന് അമ്മയോട് പക തീർക്കുന്നത് കഷ്ടമണ് ട്ടോ?
അറിയില്ല, ഓർമ്മയില്ല, ഫിനാൻസ് ഡയറക്ടർ സമീറിനോട് ചോദിക്കണം എന്നൊക്കെയുള്ള മറുപടികൾ തട്ടിവിട്ട് രക്ഷപ്പെടാമെന്ന് ഒരു “കുട്ടി”യും കരുതേണ്ട.