ആകാശപാത പൊളിക്കാനുള്ള ഹർജി അനുവദിക്കരുത്, പദ്ധതി ഉടൻ പൂർത്തിയാക്കും; തിരുവഞ്ചൂർ ഹൈക്കോടതിയിൽ

കോട്ടയത്തെ ആകാശപാത പൊളിച്ച് നീക്കണമെന്ന ഹർജിക്കെതിരെ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഹൈക്കോടതിയിൽ. കോട്ടയത്തിന്റെ വികസനത്തിന് യാതൊരു തരത്തിലും ചേരാത്ത പദ്ധതിയാണെന്നും ഗതാഗതക്കുരുക്കിന് കാരണമാകുന്നു എന്നും പറഞ്ഞ് ഒരുപാട് വിമര്ശനം കേട്ട പദ്ധതിയാണ് ആകാശപാത.

ഇപ്പോഴിതാ തൂണുകൾ അപകടഭീഷണിയുണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നൽകിയ ഹർജി അനുവദിക്കരുതെന്നും കേസിൽ തന്‍റെ ഭാഗം കൂടി കേൾക്കണമെന്നും ആവശ്യപ്പെട്ടാണ് തിരുവഞ്ചൂര്‍ ഹർജി സമര്‍പ്പിച്ചത്. പൊതുനന്മക്കയി തുടങ്ങിയ പദ്ധതി യാതൊരു തരത്തിലും നിർത്തിവെപ്പിക്കരുതെന്നും തിരുവഞ്ചൂർ പറയുന്നു.

2016 ലാണ് ആകാശപാത നിർമ്മാണം തുടങ്ങിയത്. ആദ്യ നാളുകളിൽ വളരെ വേഗത്തിൽ തുടങ്ങിയ പണി പിന്നീട് ഇഴഞ്ഞു നീങ്ങുക ആയിരുന്നു. എന്തായാലും പണി ഉടൻ തന്നെ പുനരാരംഭിക്കുമെന്നും വളരെ വേഗം തീർക്കുമെന്നും തിരുവഞ്ചൂർ പറയുന്നു.