സര്‍വ്വീസ് ടാക്‌സില്‍ തര്‍ക്കം; സംസ്ഥാനത്ത് ഇന്ധനവിതരണം തടസപ്പെട്ടേക്കും

സംസ്ഥാനത്ത് ഇന്ധന വിതരണത്തില്‍ അനശ്ചിതത്വം. ബിപിസിഎല്‍, എച്ച്പിസിഎല്‍ കമ്പനികളുടെ ഇന്ധന വിതരണത്തിലാണ് തടസമുണ്ടാകുക. തിങ്കളാഴ്ച മുതല്‍ ഈ കമ്പനികളുടെ സര്‍വ്വീസുകള്‍ നിര്‍ത്താനാണ് ലോറി ഉടമകളുടെ തീരുമാനം. അറുന്നൂറിലധികം ലോറികളാണ് തിങ്കളാഴ്ച മുതല്‍ പണിമുടക്കുകയെന്ന് പെട്രോളിയം പ്രൊഡക്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ അറിയിച്ചു.

13 ശതമാന സര്‍വ്വീസ് ടാക്‌സ് നല്‍കണമെന്ന നിര്‍ദ്ദേശത്തിലാണ് പ്രതിഷേധം. നികുതി തുക കെട്ടിവെക്കാന്‍ ലോറി ഉടമകള്‍ പ്രാപ്തരല്ലെന്നും അസോസിയേഷന്‍ പറയുന്നു. കമ്പനി ഉടമകളുമായി നേരത്തെ ചര്‍ച്ച നടത്തിയെങ്കിലും പ്രശ്‌ന പരിഹാരം ഉണ്ടായിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ലോറി ഉടമകള്‍ സമരത്തിലേക്ക് കടക്കുന്നത്.

ഇന്ധന വിതരണത്തില്‍ തടസ്സമുണ്ടാകുമെന്നാണ് പട്രോളിയം പ്രൊഡക്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ പറയുന്നത്. സര്‍ക്കാര്‍ സംഭവത്തില്‍ ഇടപെടണമെന്നും അസോസിയേഷന്‍ ആവശ്യപ്പെടുന്നു.