കോവിഡ് വിദഗ്‌ദ്ധ സമിതി അംഗങ്ങൾ ആരും കോമൺസെൻസ് വാക്‌സിൻ എടുത്തവരല്ലേ?: ഗീ​വ​ര്‍​ഗീ​സ് മാര്‍ കൂ​റി​ലോ​സ്

സംസ്ഥാനത്ത് അപ്രായോഗിക കോ​വി​ഡ് നി​യ​​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ വിദഗ്‌ദ്ധ സ​മി​തി​യെ പ​രി​ഹ​സി​ച്ച് യാക്കോബായ സഭ നി​ര​ണം ഭ​ദ്രാ​സ​നാ​ധി​പ​ന്‍ ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ കൂ​റി​ലോ​സ്. എത്ര അപ്രായോഗികമാണ് പല നിബന്ധനകളും? മദ്യഷാപ്പുകൾക്ക് മുമ്പിൽ നിൽക്കുന്നവർക്ക് ഇല്ലാത്ത നിബന്ധനകൾ അരി മേടിക്കാൻ പോകുന്നവർ പാലിക്കണം പോലും! വിദഗ്‌ദ്ധ സമിതിയുടെ വൈദഗ്‌ദ്ധ്യം സമ്മതിച്ചേ പറ്റു എന്നും ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ കൂ​റി​ലോ​സ് ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

ലോക്ക്ഡൗൺ ഇളവുകൾ പ്രാബല്യത്തിൽ വന്നെങ്കിലും കടകളില്‍ കയറാൻ ഏർപ്പെടുത്തിയ നിബന്ധനകൾക്കെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. സർക്കാർ പുറത്തിറക്കിയ മാനദണ്ഡങ്ങൾ പ്രകാരം ഇന്ന് മുതൽ മൂന്ന് വിഭാഗം ആളുകൾക്ക് മാത്രമാണ് കടകളിൽ പ്രവേശനം അനുവദിക്കുക; ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്ത് രണ്ടാഴ്ച കഴിഞ്ഞവർ, 72 മണിക്കൂറിനിടെ എടുത്ത ആർടി-പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ. ഒരു മാസം മുമ്പ് കോവിഡ് പോസിറ്റീവ് ആയ സർട്ടിഫിക്കറ്റ് ഉള്ളവർ.

കുറിപ്പിന്റെ പൂർണരൂപം:

ഈ കോവിഡ് “വിദഗ്ധ സമിതി” അംഗങ്ങൾ ആരും “കോമൺ സെൻസ്” വാക്‌സിൻ എടുത്തവരല്ലേ? എത്ര അപ്രായോഗികമാണ് പല നിബന്ധനകളും? മദ്യഷാപ്പുകൾക്ക് മുമ്പിൽ നിൽക്കുന്നവർക്ക് ഇല്ലാത്ത നിബന്ധനകൾ അരി മേടിക്കാൻ പോകുന്നവർ പാലിക്കണം പോലും! വിദഗ്‌ദ്ധ സമിതിയുടെ വൈദഗ്‌ദ്ധ്യം സമ്മതിച്ചേ പറ്റു…