തൃശൂരില്‍ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ജാതി വിവേചനം നേരിട്ട ബാലുവിന്റെ തസ്തിക മാറ്റി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് ലഭിച്ചില്ലെന്ന് ദേവസ്വം ചെയര്‍മാന്‍ അറിയിച്ചു. ബാലുവിന്റെ കത്തില്‍ വിശദീകരണം തേടുമെന്നും തസ്തിക മാറ്റത്തിനുള്ള കാരണം വ്യക്തമാക്കാനാണ് വിശദീകരണം തേടുന്നതെന്നും ചെയര്‍മാന്‍ സികെ ഗോപി.
Read more
സംഭവത്തില്‍ മന്ത്രിയുടെ ഓഫീസില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ടെന്നും ഗോപി വ്യക്തമാക്കി. വിഷയത്തില്‍ അടുത്ത ആഴ്ച യോഗം ചേരും. യോഗത്തില്‍ കത്ത് ചര്‍ച്ച ചെയ്യും. താത്കാലിക വര്‍ക്ക് അറേഞ്ച്‌മെന്റിന് അഡ്മിനിസ്‌ട്രേറ്റര്‍ ക്ക് അധികാരം ഉണ്ട്. താത്കാലിക വര്‍ക്ക് അറേഞ്ച്‌മെന്റ് ചെയ്തതില്‍ തെറ്റില്ല. പക്ഷെ വര്‍ക്ക് അറേഞ്ച്‌മെന്റില്‍ ഭരണസമിതിക്ക് യോജിപ്പില്ല. പ്രതിഷ്ഠാദിനം തടസ്സപ്പെടുത്താതിരിക്കാന്‍ എടുത്ത തീരുമാനം മാത്രമാണ്.