മാവേലിക്കരയില്‍ സ്കൂട്ടറില്‍ പോയ പൊലീസുകാരിയെ ഇടിച്ചു വീഴ്ത്തി വാളുകൊണ്ട് വെട്ടി, തീ കൊളുത്തി കൊന്നു; പ്രതി പിടിയില്‍ 

മാവേലിക്കരയില്‍ പോലീസുകാരിയെ തീ കൊളുത്തി കൊന്നു. കാറിലെത്തിയെ അക്രമിയാണ് ഇടിച്ച് വീഴ്ത്തി തീ കൊളുത്തിയത്.

മരിച്ചത് സിവില്‍ പോലീസ് ഓഫീസറായ സൗമ്യ പുഷ്‌കരനാണ്.ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയയായിരുന്ന സൗമ്യയെ  ഇടിച്ച് വീഴ്ത്തി വാളു കൊണ്ട് വെട്ടി തീ കൊളുത്തി കൊല്ലുകയായിരുന്നു. മലപ്പുറം സ്വദേശിയും പൊലീസ് ഉദ്യോഗസ്ഥനുമായ അജാസ് ആണ് കൃത്യം നടത്തിയതെന്ന് സംശയിക്കുന്നു.പ്രതി പിടിയിലായി.പൊലീസ് സ്റ്റേഷന് അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയാണ് ആക്രമണമുണ്ടായത്.

അക്രമിയ്ക്കും പൊള്ളലേറ്റിട്ടുണ്ട്. വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ സി പി ഒ ആണ് സൗമ്യ.