വന്ദേഭാരത് എക്‌സ്പ്രസ് കാസര്‍ഗോഡ്; കണ്ണൂര്‍ സ്‌റ്റേഷനില്‍ സ്വീകരിച്ച് സി.പി.എം; ലോക്കോ പൈലറ്റിനെ പൊന്നാട അണിയിച്ച് എം.വി ജയരാജന്‍

തിരുവനന്തപുരത്തു നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്ത വന്ദേഭാരത് എക്‌സ്പ്രസ് കാസര്‍ഗോഡെത്തി. കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ പ്രത്യേക സ്വീകരണം ഒരുക്കി സിപിഎം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നേതൃത്വത്തിലാണ് നേതാക്കള്‍ ട്രെയിന് സ്വീകരണം നല്‍കിയത്. എം.വി.ജയരാജന്‍ വന്ദേഭാരത് ലോക്കോ പൈലറ്റിനെ പൊന്നാടയണിയിച്ചു. എംഎല്‍എമാരായ കെ.വി.സുമേഷും കടന്നപ്പള്ളി രാമചന്ദ്രനും അദേഹത്തിന് ഒപ്പമുണ്ടായിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികളുമായാണ് ട്രെയിന്‍ യാത്ര നടത്തുന്നത്.

Read more

അതേസമയം, സംസ്ഥാനത്തെ 34 റെയില്‍വെ സ്റ്റേഷനുകള്‍ ലോകോത്തര നിലവാരത്തില്‍ വികസിപ്പിക്കുമെന്നും കേന്ദ്ര റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി. നേമം ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളിലെ പാളങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ തിരുവനന്തപുരത്തെ റെയില്‍വേ സ്റ്റേഷനുകളും ടെര്‍മിനലുകളും ലോകോത്തര നിലവാരത്തിലെത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷന്‍, നേമം, പേട്ട, കൊച്ചുവേളി എന്നീ സ്റ്റേഷനുകള്‍ കേരളത്തിന്റെ പൈതൃകം നിലനിര്‍ത്തി നവീകരിക്കുന്നതിനുള്ള രൂപകല്പനയാണ് സ്വീകരിച്ചിരിച്ചിരിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.