പൗരത്വ ഭേദഗതിക്കെതിരെ കേരളത്തില്‍ സമരം ശക്തമാക്കാന്‍ സിപിഎം; അഞ്ച് ബഹുജന റാലികളുമായി മുഖ്യമന്ത്രി പിണറായി; ആദ്യത്തേത് ഇന്ന് കോഴിക്കോട്ട്

പൗരത്വ ഭേദഗതി നിയമത്തിനെതിരായി കേരളത്തില്‍ സമരം ശക്തമാക്കാനൊരുങ്ങി സിപിഎം. ഇതിന്റെ ഭാഗമായി അഞ്ച് ബഹുജന റാലികളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു മുതല്‍ അഭിസംബോധന ചെയ്യും. മതം പൗരത്വത്തിന് അടിസ്ഥാനമാക്കരുത് എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രചരണം. ഇന്ന് കോഴിക്കോടാണ് ആദ്യ പരിപാടി. 23 – കാസര്‍കോട്, 24 – കണ്ണൂര്‍, 25 – മലപ്പുറം, 27 – കൊല്ലം എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെ പരിപാടികള്‍.

Read more

മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെയാണ് മുഖ്യമന്ത്രിയുടെ പാര്‍ലമെന്റ് മണ്ഡലതല തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി. 30ന് തിരുവനന്തപുരത്ത് ആരംഭിച്ച് ഏപ്രില്‍ 22ന് കണ്ണൂരില്‍ അവസാനിക്കും. ഒരോ പാര്‍ലമെന്റ് മണ്ഡലത്തിലും മൂന്ന് പരിപാടികള്‍ വീതമാണ് ഉണ്ടാവുക. ഏപ്രില്‍ ഒന്ന് വയനാട്, രണ്ട് – മലപ്പുറം, മൂന്ന് – എറണാകുളം, നാല് – ഇടുക്കി, അഞ്ച് – കോട്ടയം, ആറ് – ആലപ്പുഴ, ഏഴ് – മാവേലിക്കര, എട്ട് – പത്തനംതിട്ട, ഒന്‍പത് – കൊല്ലം, 10 – ആറ്റിങ്ങള്‍, 12 – ചാലക്കുടി, 15 – തൃശ്ശൂര്‍, 16 – ആലത്തൂര്‍, 17 – പാലക്കാട്, 18 – പൊന്നാനി, 19 – കോഴിക്കോട്, 20 – വടകര, 21- കാസര്‍കോട്, 22 – കണ്ണൂര്‍ എന്നിങ്ങനെയാണ് പരിപാടികള്‍.